പറന്നുകൊണ്ടിരിക്കെ വിമാനത്തില്‍ നിന്നും താഴെ വീണ് ബ്രിട്ടീഷ് വിദ്യാര്‍ത്ഥിനി മരിച്ചു

കേംബ്രിഡ്ജ് : കേംബ്രിഡ്ജ് സര്‍വകലാശാല വിദ്യാര്‍ത്ഥിനി മഡഗാസ്‌കറില്‍ വിമാനത്തില്‍ നിന്ന് വീണ് മരിച്ചു. കേംബ്രിഡ്ജ് സര്‍വകലാശാലക്കു കീഴിലുള്ള റോബിന്‍സണ്‍ കോളേജിലെ രണ്ടാം വര്‍ഷ ബയോളജിക്കല്‍ നാച്ചുറല്‍ സയന്‍സ് വിദ്യാര്‍ത്ഥിനി
അലാനയാണ് മരിച്ചത്.

ബ്രിട്ടണിലെ മില്‍ട്ടണ്‍ കീന്‍സില്‍ നിന്നുള്ള 19-കാരിയായ അലാന കട്ട്‌ലാന്‍ഡ് പഠന ഗവേഷണത്തിനായി ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ മഡഗാസ്‌കറിലേക്ക് പോയതായിരുന്നു. വടക്കുകിഴക്കന്‍ ഗ്രാമ പ്രദേശമായ അഞ്ജവിയിലെ പുല്‍മൈതാനത്തിനു മുകളില്‍വെച്ച് സെസ്ന ശൈലിയിലുള്ള ലൈറ്റ് വിമാനത്തില്‍ നിന്നും വീണാണ് മരണം സംഭവിച്ചത്.

അപൂര്‍വയിനം ഞണ്ടുകളെകുറിച്ചു പഠിക്കാനാണ് വിദ്യാര്‍ത്ഥിനി മഡഗാസ്‌കറില്‍ എത്തിയത്. പ്രകൃതിശാസ്ത്ര പഠനത്തില്‍ അതീവ തല്‍പരയായിരുന്ന അലാന മഡഗാസ്‌കറിലേക്ക് ഇന്റേണ്‍ഷിപ്പ് ആവശ്യത്തിനു പോകാന്‍ കഴിഞ്ഞതില്‍ വളരെ ആവേശത്തിലായിരുന്നു.

മികച്ച അറിവുകളും അനുഭവങ്ങളും നേടാന്‍ എത്ര സാഹസികതക്കും അലാന ഒരുക്കമായിരുന്നു എന്ന് ഈ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു . അതേസമയം, ഗവേഷണം ഉദ്ദേശിച്ച രീതിയില്‍ നടത്താന്‍ സാധിക്കാത്തതിന്റെ നിരാശയില്‍ അവര്‍ വിമാനത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും ഉണ്ട്.

Share this news

Leave a Reply

%d bloggers like this: