‘പറക്കാന്‍ പോരുന്നോ’; ‘വിമാന’ത്തിലേക്ക് പൃഥ്വിരാജ് വിളിക്കുന്നു

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വിമാന’ത്തില്‍ അഭിനേതാക്കള്‍ക്ക് അവസരം. അഭിനേതാക്കളെ ആവശ്യമുണ്ടെന്ന പരസ്യ കാര്‍ഡ് പൃഥ്വിരാജ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. ‘പറക്കാന്‍ പോരുന്നോ’ എന്നാണ് കാസ്റ്റിങ് കോളിന്റെ തലക്കെട്ട്.

സ്വന്തമായി വിമാനം നിര്‍മ്മിച്ച ബധിരനും മൂകനുമായ യുവാവിന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ പ്രദീപ് എം നായരാണ് സംവിധാനം ചെയ്യുന്നത്. ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് ജീവിതവിജയം നേടുന്ന സജി തോമസ് എന്ന കഥാപാത്രമായാണ് പൃഥ്വി ഈ ചിത്രത്തിലെത്തുന്നത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥിരാജ്, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
-എം.എന്‍-

Share this news

Leave a Reply

%d bloggers like this: