പരീക്ഷ മുടക്കണം…സ്കൂളിലേക്ക് കുട്ടികളുടെ വ്യാജ ബോംബ് ഭീഷണി

കൊച്ചി: ഏതാനും ദിവസം മുമ്പാണ്  അമേരിക്കയില്‍ മുസ്ലീം വിദ്യാര്‍ത്ഥി ക്ലോക്ക് കൊണ്ട് വന്നതിന് അറസ്റ്റിലായത്. സംഭവം ബോംബെന്ന് അദ്ധ്യാപകര്‍ സംശയിക്കുകയായിരുന്നു. ഇങ്ങ് കേരളത്തില്‍ കുട്ടികള്‍ ബോംബ് ഭീഷണി തന്നെ മുഴക്കിയിരിക്കയാണെന്ന് സംശയമാണ് പോലീസിന്.   ക്ലാസ് പരീക്ഷ മുടക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കാണിച്ച കുരുട്ടുബുദ്ധി വലച്ചത് അധ്യാപകരെയും പോലീസിനെയുമാണെന്ന് റിപ്പോര്‍ട്ടുകള്‍.

കൊച്ചി പള്ളുരുത്തി എസ്.ഡി.പി.വൈ സ്‌കൂളിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സ്‌കൂളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം ബോംബ് സ്‌ക്വാഡിനെയും അധ്യാപകരെയും ആദ്യമൊന്ന് വലച്ചെങ്കിലും ഭീഷണി വെറും വ്യാജമെന്ന് പിന്നീട് തെളിഞ്ഞു.
രാവിലെ 10 മണിയോടെയാണ് കൊച്ചി പോലീസ് കണ്‍ട്രോള്‍ റൂമില്‍ ബോബ് ഭീഷണി മുഴക്കി ഫോണ്‍ സന്ദേശമെത്തിയത്.

സന്ദേശത്തെ തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും സ്‌കൂളിലെത്തി പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല. സ്‌കൂളില്‍ ഇന്ന് നടക്കുന്ന പരീക്ഷ മുടക്കാന്‍ വിദ്യാര്‍ത്ഥികളിലാരോ ഒരുക്കിയ പദ്ധതിയാണ് വ്യാജ ബോംബെന്ന നിഗമനത്തിലാണ് പോലീസ്.

Share this news

Leave a Reply

%d bloggers like this: