പരിസ്ഥിതി സൗഹൃദ എന്‍ജിന്‍ വികസിപ്പിച്ചു : സ്വന്തം നാട്ടില്‍ അവഗണന നേരിട്ടപ്പോള്‍ സ്വാഗതമരുളിയത് ജപ്പാന്‍

കോയമ്പത്തൂര്‍ : ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിച്ച് ഓക്‌സിജന്‍ പുറത്തു വിടുന്ന തീര്‍ത്തും പ്രകൃതി സൗഹൃദമായ ലോകത്തിലെ തന്നെ ആദ്യ എന്‍ജിന്‍ കണ്ടുപിടിച്ച് കോയമ്പത്തൂര്‍ സ്വദേശി സൗന്ദി രാജന്‍ കുമാരസ്വാമി. മെക്കാനിക്കല്‍ എന്‍ജിനിയറായ ഇദ്ദേഹം ശുദ്ധീകരിച്ച ജലം ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എന്‍ജിനാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

എന്‍ജിന്‍ പ്രവര്‍ത്തിക്കാന്‍ ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിച്ച് ഓക്‌സിജന്‍ സ്വാതന്ത്രമാകുന്ന പ്രവര്‍ത്തന തത്വമാണ് എന്‍ജിനുള്ളതെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. ഇന്ത്യയില്‍ ഇത് അവതരിപ്പക്കാന്‍ അവസരം ചോദിച്ചെങ്കിലും അധികൃതരില്‍ നിന്നും അനുകൂല മറുപടി ലഭിച്ചില്ല. തുടര്‍ന്ന് സൗന്ദി രാജന്‍ ഇത് അവതരിപ്പിക്കാന്‍ അനുമതി തേടി ജപ്പാന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ജപ്പാനില്‍ നിന്നും അനുമതി ലഭിച്ചതോടെ വരും ദിവസങ്ങളില്‍ എന്‍ജിന്റെ പ്രവര്‍ത്തനതത്വം ജപ്പാനില്‍ അവതരിപ്പിക്കും.

ഡികെ

Share this news

Leave a Reply

%d bloggers like this: