പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ നോക്ക് മരിയന്‍ തീര്‍ത്ഥാടനവും വി.കുര്‍ബ്ബാനയും സെപ്റ്റംബര്‍ 2 ന്

ഡബ്ലിന്‍ .അയര്‍ലണ്ടിലെ പരി.യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ നേതൃത്വത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ എട്ടു നോമ്പിനോടനുബന്ധിച്ചു നോക്ക് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് സൈക്കിള്‍ തീര്‍ത്ഥയാത്രയും 2017 സെപ്റ്റംബര്‍ 2 ശനിയാഴ്ച രാവിലെ 10 .30 ന് വി .കുര്‍ബാനയും അര്‍പ്പിക്കപ്പെടുന്നു .കോട്ടയം ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തിലും ഭദ്രാസനത്തിലെ ബഹു .വൈദീകരുടെ സഹകാര്‍മ്മികത്വത്തിലും അര്‍പ്പിക്കപ്പെടുന്ന വി.കുര്‍ബ്ബാനയില്‍ സംബന്ധിച്ചു വി.ദൈവമാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ടു അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും കര്‍ത്തൃ നാമത്തില്‍ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു .

Share this news

Leave a Reply

%d bloggers like this: