പരിശുദ്ധ മാതാവിന്റെ എട്ട് നോമ്പ് ആചരണം ഇന്ന് മുതല്‍ ആരംഭിക്കും

 

പരിശുദ്ധ മാതാവിന്റെ ജന്മദിനമായ സെപ്റ്റംബര്‍ 8 ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ക്രൈസ്തവര്‍ ഇന്ന് മുതല്‍ 8 തീയ്യതി വരെ നോമ്പ് ആചരിക്കും. കേരളത്തിലെ കോട്ടയം ജില്ലയിലെ മണര്‍കാട് ദേവാലയം ആണ് മലയാളികളെ സംബന്ധിച്ച് ഈ എട്ട് നോമ്പ് ആചരണത്തിന്റെ കേന്ദ്രബിന്ദു.യാക്കോബായ ഓര്‍ത്തഡോക്‌സ് കത്തോലിക്കാ വിശ്വാസികള്‍ പരമ്പരാഗതാമയി ആചരിക്കുന്ന നോമ്പ് തങ്ങളുടെ വിശ്വാസത്തിന്റെ അടിത്തറ കൂടിയായി പരിഗണിക്കപ്പെടുന്നുണ്ട്.

അയര്‍ലന്‍ഡിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ട ക്‌നോക്കിലെ ദേവാലയത്തില്‍ ഈ നോമ്പ്‌നോട് അനുബന്ധിച്ചുള്ള ശുശ്രൂഷകളില്‍ പങ്കെടുക്കാം എന്ന പ്രത്യേകതയും ഉണ്ട്.

Share this news

Leave a Reply

%d bloggers like this: