പരിശുദ്ധ പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 28,29 വെള്ളി, ശനി തീയതികളില്‍ ആഘോഷിക്കുന്നു…

cork: പരിശുദ്ധ പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജൂണ്‍ 28,29 തീയതികളില്‍ റെവ. ഫാ. കുര്യാക്കോസ് കൊള്ളന്നൂര്‍, റെവ.ഫാ. ജോബിമോന്‍ സ്‌കറിയ, റെവ. ഫാ. ബിജു എം പാറേക്കാട്ടില്‍ എന്നിവരുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയോടെ നടത്തപ്പെടുന്നു . വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ പെരുനാള്‍ കൊടിയേറ്റ്, 5.30 സന്ധ്യ പ്രാര്‍ത്ഥന, 6.30 പ്രസംഗം എന്നിവ നടക്കും.

ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് പ്രഭാത പ്രാര്‍ത്ഥന ആരംഭിക്കും. രാവിലെ 10.00ന് വി. മുന്നുമ്മേല്‍കുര്‍ബാന തുടര്‍ന്ന് 12.00ന് പ്രസംഗം, 12.30ന് ആഘോഷമായ റാസ, ആശീര്‍വാദം, ഉച്ചക്ക് 1.00 ന് ലേലം, സ്നേഹവിരുന്ന് എന്നിവ നടക്കും. കോര്‍ക്ക് സെന്റ് മൈക്കിള്‍സ് ചര്‍ച്ച്, അപ്പര്‍ ഗ്ലാന്‍മെയര്‍-ല്‍ ആണ് പെരുന്നാള്‍ ശുശ്രൂക്ഷകള്‍, സ്നേഹവിരുന്ന് ചര്‍ച്ച് ഹാളില്‍ ആയിരിക്കും നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0894239359, 0872549129, 0872544006.

Share this news

Leave a Reply

%d bloggers like this: