പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും ബഹു. ജോസ് ഭരണികുളങ്ങര അച്ചന് യാത്രയയപ്പും ബ്ലാഞ്ചസ്ടൗണില്‍

ഡബ്ലിന്‍: സീറോ മലബാര്‍ സഭ ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ മാസ്സ് സെന്ററില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ 2018 ഒക്ടോബര്‍ 21 ഞായറാഴ്ച്ച Huntstown സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് ദേവാലയത്തില്‍ വച്ച് ആഘോഷിക്കുന്നു. വൈകിട്ട് 3 ന് തിരുനാള്‍ കുര്‍ബാന തുടര്‍ന്ന് ലദീഞ്, പരിശുദ്ധ കുര്‍ബാനയുടെ വാഴ് വ് , പ്രദിക്ഷണം, നേര്‍ച്ച എന്നിവ ഉണ്ടായിരിക്കും.

കഴിഞ്ഞ അഞ്ചര വര്‍ഷക്കാലം ബ്ലാഞ്ചസ്ടൗണ്‍ സീറോ മലബാര്‍ സഭയെ ആത്മീയമായി നയിച്ച ജോസ് ഭരണികുളങ്ങര അച്ചന് അന്നേ ദിവസം സ്‌നേഹ നിര്‍ഭരമായ യാത്രയയപ്പ് നല്‍കുന്നു.

ആഘോഷമായ തിരുനാള്‍ സമൂഹ ബലിയിലും പ്രദിക്ഷണത്തിലും പങ്കെടുത്ത് നമ്മുടെ വിശ്വാസ സുകൃത ജീവിതങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുവാനും, പരിശുദ്ധ അമ്മയോട് ചേര്‍ന്ന് സമൃദ്ധമായ ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുവാനും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ.ജോസ് ഭരണിക്കുളങ്ങര, ഫാ. ക്ലമന്റ് പാടത്തുപറമ്പില്‍, ഫാ. രാജേഷ് മേച്ചിറാകത്ത് എന്നിവര്‍ അറിയിച്ചു

Share this news

Leave a Reply

%d bloggers like this: