പബ്ലിക് സര്‍വീസ് കാര്‍ഡ് ആധികാരിക രേഖയാക്കാനാവില്ലെന്ന് സെന്‍ട്രല്‍ ബാങ്ക്. ഏതാണ് രാജ്യത്തെ ആധികാരിക രേഖ എന്ന് തിരിച്ചറിയാനാവാതെ ഐറിഷുകാര്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പി.എസ്.സി കാര്‍ഡ് ദേശീയ ആധികാരിക രേഖയാക്കാനുള്ള നീക്കത്തിന് വന്‍ തിരിച്ചടി. സെന്‍ട്രല്‍ ക്രെഡിറ്റ് രെജിസ്റ്റര്‍ അപേക്ഷകള്‍ക്ക് പി.എസ്.സി. സ്വീകരിക്കില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. ലോണുമായി ബന്ധപ്പെട്ട വിവരം ശേഖരിക്കുന്നതിന് കഴിഞ്ഞ മാസം മുതലാണ് സെന്‍ട്രല്‍ ക്രെഡിറ്റ് രെജിസ്റ്റര്‍ ആരംഭിച്ചത്.

വ്യക്തികളുടെ നിലവിലെ ക്രഡിറ്റ് വിവരങ്ങള്‍ മനസിലാക്കിയാണ് ധനകാര്യ സ്ഥാപനങ്ങള്‍ വ്യക്തികള്‍ക്ക് ലോണ്‍ നല്‍കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. സെന്‍ട്രല്‍ ബാങ്ക് വെബ്സൈറ്റില്‍ ക്രഡിറ്റ് വിവരങ്ങള്‍ അറിയാന്‍ പി.എസ്.സി ആധികാരിക രേഖയായി ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ബാങ്ക് വിശദീകരിക്കുന്നുണ്ട്. രാജ്യത്ത് ദേശീയ തിരിച്ചറിയല്‍ രേഖ നിലനില്‍ക്കുമ്പോള്‍ ഇതേ പദവി പി.എസ്.സി-ക്കു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് ആവശ്യങ്ങള്‍ക്ക് പബ്ലിക് സര്‍വീസ് കാര്‍ഡ് അവശ്യ രേഖയായും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അയര്‍ലണ്ടില്‍ വ്യക്തി വിവരങ്ങള്‍ മുഴുവന്‍ അടങ്ങിയ ദേശീയ തിരിച്ചറിയല്‍ രേഖയുടെ പ്രാധാന്യം കുറഞ്ഞുവരികയായിരുന്നു. എന്നാല്‍ ഒരു രാജ്യത്ത് സ്വകാര്യ വിവരങ്ങള്‍ അടങ്ങിയ രണ്ടുതരം രേഖകള്‍ നിലവില്‍ വന്നതിന്റെ സുരക്ഷാ പാളിച്ചകള്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അയര്‍ലണ്ടില്‍ സാമൂഹ്യ ക്ഷേമ പദ്ധതിയിലൂടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്ക് മാത്രം ആവശ്യമുള്ള രേഖയായിരുന്ന പി.എസ്.സി-യെ ദേശീയ തിരിച്ചറിയല്‍ രേഖക്ക് തുല്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: