പബ്ബുകളും മദ്യവില്‍പന ശാലകളും നിയന്ത്രിക്കാന്‍ നിയമം വരുന്നു

ഡബ്ലിന്‍:  മദ്യ വില്‍പന കേന്ദ്രങ്ങളുടെ വ്യാപനം തടയാന്‍ പുതിയ നിയമം രൂപീകരിക്കുന്നതായി സൂചന.  നഗരങ്ങളെയും കൗണ്ടികളെയും പബുകളും മദ്യ വില്‍ക്കാന്‍ മാത്രം അനുമതിയുള്ള സ്ഥാപനങ്ങളും നിയന്ത്രിക്കുന്നതിന് വേണ്ടിയാണിത്.  നീതിന്യായ മന്ത്രി  ഫ്രാന്‍സസ് ഫിറ്റ്സ് ജെറാള്‍ഡും പ്ലാനിങ് മന്ത്രി  പൗഡി കോഫിയും ഇക്കാര്യത്തില്‍ ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ പബുകളും മറ്റും നിയന്ത്രിക്കാനും തടയാനും ഉള്ള അധികാരം കൗണ്‍സിലുകള്‍ക്ക് ലഭിക്കും.  പബ്ബുകള്‍, നൈറ്റ് ക്ലൈബുകള്‍, മദ്യം വില്‍ക്കുന്നതിന് അനുമതിയുള്ള കെട്ടിടങ്ങള്‍ എന്നിവയെല്ലാം  അയര്‍ലന്‍ഡില്‍ പൊതുവായി കാണപ്പെടുന്നതാണെന്ന് ഫിറ്റ്സ് ജെറാള്‍ഡ് പറയുന്നു.  എന്നാല്‍ ചില നഗരങ്ങളില്‍ അമിതമായ നിലയില്‍ മദ്യവില്‍പന കേന്ദ്രങ്ങള്‍ ഉണ്ടാകുന്നുണ്ട്.

ചരിത്രപ്രാധാന്യമുള്ളതോ ടൂറിസ്റ്റ് മേഖല പോലുള്ളതോ ആയ സ്ഥലങ്ങളില്‍ കൂടുതലായി മദ്യശാലകള്‍ നിലനില്‍ക്കാന്‍ സാധിക്കാത്ത വിധത്തില്‍ എണ്ണം പെരുകുന്നുണ്ട്.  വികസന പ്ലാനിലൂടെ ഇത് നിയന്ത്രിക്കുന്നത് കൗണ്‍സിലുകളാകുന്നതാണ് നല്ലതെന്ന് കരുതുന്നതായും ഫിറ്റ്സ് ജെറാള്‍ഡ് വ്യക്തമാക്കി. നീതിന്യായ വകുപ്പ് മന്ത്രി തന്നെയാണ്  ബില്ല് തയ്യാറാക്കിയിരിക്കുന്നത്. ഇത് ഈ സര്‍ക്കാരിന്‍റെ മദ്യവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ബില്ലാണ്.

ഡിസംബറില്‍ വരേദ്ക്കര്‍ മദ്യത്തിന്  ഏറ്റവും കുറഞ്ഞ വില നിശ്ചയിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. യൂറോപ്യന്‍ കോടതി ഇത്തരമൊരു നീക്കം സ്കോട്ട് ലാന്‍ഡില്‍ നടത്തിയത് നിയമ വിരുദ്ധണാണെന്ന് ചൂണ്ടികാണിച്ചിരുന്നെങ്കിലും അയര്‍ലന്‍ഡ് ഇക്കാര്യത്തില്‍ മുന്നോട്ട് തന്നെ പോകുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരുന്നത്.

Share this news

Leave a Reply

%d bloggers like this: