പത്മാവതിക്ക് ഭീഷണി: ഞായറാഴ്ച സിനിമാ ലോകം ‘ലൈറ്റ് അണച്ച്’ പ്രതിഷേധിക്കും

സഞ്ജയ് ലീല ഭന്‍സാലി ചിത്രം ‘പത്മാവതി’ക്കും അഭിനയിച്ച താരങ്ങള്‍ക്കും നേരെയുള്ള ഭീഷണിക്കെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകള്‍ രംഗത്ത്. ഞായറാഴ്ച 15 മിനിറ്റ് നേരം ഷൂട്ടിങ് ലൊക്കേഷന്‍ ‘ബ്ലാക്ക് ഔട്ട്’ ചെയ്ത് പ്രതിഷേധിക്കാനാണ് വിവിധ സിനിമാ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. മുംബൈയിലെ എല്ലാ ഷൂട്ടിങ് യൂണിറ്റുകളും ചിത്രീകരണം നിര്ത്തി ലൈറ്റുകള്‍ അണച്ചാണ് പ്രതിഷേധിക്കുക.

ഇന്ത്യന്‍ ഫിലിം ടിവി ഡയറക്ടേഴ്‌സ് അസോസിയേഷന്‍ (ഐ.എഫ്.ടി.ഡി.എ) അടക്കം 20 സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഞാന്‍ സ്വതന്ത്ര ആണ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഉച്ചക്ക് മൂന്നു മണിക്ക് മുംബൈ ഫിലിം സിറ്റിയില്‍ ബ്ലാക്ക് ഔട്ട് പ്രതിഷേധത്തിന് തുടക്കമാകും.

തന്റേ തായ ശൈലിയില്‍ ഒരു കഥ പറയുക എന്നത് ഒരു സൃഷ്ടാവിന്റെി പ്രാഥമിക അവകാശമാണെന്നും പത്മാവതിക്കും സഞ്ജയ് ലീല ഭന്‌സാമലിക്കും നല്കുിന്ന പിന്തുണ അവസാനിപ്പിക്കില്ലെന്നും ഐ.എഫ്.ടി.ഡി.എ അംഗം അശോക് പണ്ഡിറ്റ് മാധ്യമങ്ങളോട് പറഞ്ഞു. ഉത്തരവാദിത്തബോധമുള്ള ഒരു സംവിധായകനാണ് ഭന്‌സാിലി. ചരിത്രപരമായ ഒരു ചിത്രം ഒരുക്കുക എന്നത് ചെറിയ കാര്യമല്ല. അത് വലിയ ഉത്തരവാദിത്തമാണെന്നും അശോക് പണ്ഡിറ്റ് വ്യക്തമാക്കി.

14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പത്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ദീപിക റാണി പത്മിനിയാകുന്ന ചിത്രത്തില്‍ രണ്വീഉര്‍ സിങ് അലാവുദ്ദീന്‍ ഖില്ജിറയാകുന്നു. റാണി പത്മിനിയുടെ ഭര്ത്താ്വായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്ജിാക്ക് തോന്നുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷവുമാണ് സിനിമ. 190 കോടി രൂപ മുതല്മുനടക്കിലാണ് ചിത്രീകരിച്ചത്. ഭന്‌സാപലി പ്രൊഡക്ഷന്‌സുംക വിയാകോം 18 പിക്‌ചേഴ്‌സും ചേര്ന്നാ ണ് നിര്മികക്കുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: