പത്താന്‍കോട്ട് ആക്രമണത്തിന്റെ സൂത്രധാരന്മാരെ തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേന താവളത്തിലുണ്ടായ ആക്രമണത്തിന്റെ സൂത്രധാരന്മാരെ തിരിച്ചറിഞ്ഞു. പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ജയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ തലവന്‍ മൗലാനാ മസൂദ് അസ്ഹര്‍, സഹോദരന്‍ അബ്ദുല്‍ റൗഫ് അസ്ഗര്‍ എന്നിവരുള്‍പ്പെടുന്ന നാലുപേരാണ് സൂത്രധാരന്മാര്‍. പാക്കിസ്ഥാനിലെ ലാഹോറിനു സമീപമാണ് ഭീകരാക്രമണം സംബന്ധിച്ച ഗൂഢാലോചനകള്‍ നടന്നതെന്നും തെളിഞ്ഞിട്ടുണ്ട്.
അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണവും പത്താന്‍കോട്ട് ആക്രമണവും തമ്മില്‍ ബന്ധമുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെക്കുറിച്ചുളള വിവരങ്ങള്‍ പാക്കിസ്ഥാനു കൈമാറിയിട്ടുണ്ട്. ഇതില്‍ എടുക്കുന്ന നടപടികളെ ആശ്രയിച്ചായിരിക്കും പാക്കിസ്ഥാനുമായി ഇനിയുള്ള ചര്‍ച്ചകളെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മസൂദ് അസ്ഹര്‍. അബ്ദുള്‍ റൗഫ് എന്നിവരെക്കൂടാതെ അഷ്ഫാക്, കാഷ്ം എന്നിവരും ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ അറിയിച്ചു.

അബ്ദുള്‍ റൗഫാണ് 1999ല്‍ എയര്‍ ഇന്ത്യാ വിമാനം തട്ടിക്കോണ്ടുപോയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ നാലു സൂത്രധാരന്മാരെയും ഉടന്‍ അറസ്റ്റ് ചെയ്ത് കൈമാറണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: