പതിറ്റാണ്ടുകള്‍ക്കിപ്പുറം അയര്‍ലണ്ട് ക്രിക്കറ്റ് ടീമിനെ നയിക്കാന്‍ ആന്‍ഡ്രു ബല്‍ബീര്‍ണി

ഡബ്ലിന്‍: അയര്‍ലാന്‍ഡ് ക്രിക്കറ്റ് ടീമിന്റെ ഏകദിന ടെസ്റ്റ് നായകന്‍ ഇനി ആന്‍ഡ്രൂ ബല്‍ബീര്‍ണി. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടീമിനെ നയിച്ച വില്യം പോര്‍ട്ടല്‍ ഫീല്‍ഡിനെ മാറ്റുന്നത്. അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലേക്ക് അയര്‍ലണ്ട് യോഗ്യത നേടിയിട്ടുണ്ട്.

ആഭ്യന്തര ക്രിക്കറ്റില്‍ ചില നേട്ടങ്ങള്‍ കൊയ്തതൊഴിച്ചാല്‍ അന്തരാഷ്ട്ര തലത്തില്‍ ചുവട് വെച്ച് വരുന്ന ടീം ആണ് അയര്‍ലണ്ടിന്റേത്. ടീം പങ്കെടുത്ത ലോകകപ്പ് മത്സരങ്ങളിലെല്ലാം ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടായിരുന്നത് പോര്‍ട്ടല്‍ ഫീല്‍ഡ് ആയിരുന്നു. നായകസ്ഥാനത്ത് നിന്നും മാറിയെങ്കിലും താരം അയര്‍ലണ്ട് ക്രിക്കറ്റ് ടീമില്‍ തുടരും.

Share this news

Leave a Reply

%d bloggers like this: