പതഞ്ജലി ബാബാ രാംദേവിനെതിരെ സമൂഹമാധ്യമങ്ങളില്‍ ‘അറസ്റ്റ് രാംദേവ്’ ഹാഷ്ടാഗ്…

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും പതഞ്ജലി ആയുര്‍വ്വേദിന്റെ സഹസ്ഥാപകനും യോഗാധ്യാപകനുമായ ബാബാ രാംദേവിനെതിരെ സോഷ്യല്‍ മീഡിയയില്‍ ‘അറസ്റ്റ് രാംദേവ്’ ഹാഷ്ടാഗ് ട്രെന്‍ഡ് ചെയ്യുന്നു. പെരിയാര്‍ ഇവി രാമസ്വാമി, ഡോ. ബിആര്‍ അംബേദ്കര്‍ എന്നിവരുടെ അനുയായികള്‍ ‘ധൈഷണിക ഭീകരവാദികള്‍’ ആണെന്ന് ഇദ്ദേഹം ഒരു പരാമര്‍ശം നടത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച റിപ്പബ്ലിക് ടിവി സംപ്രേഷണം ചെയ്ത അഭിമുഖ പരിപാടിയിലായിരുന്നു ഈ വിവാദ പരാമര്‍ശം. ഇതാണ് സോഷ്യല്‍ മീഡിയ പ്രതിഷേധത്തിന് വഴി വെച്ചിരിക്കുന്നത്.

തുടക്കത്തില്‍ രാംദേവിന്റെയും റിപ്പബ്ലിക് ടിവി മേധാവി അര്‍ണാബ് ഗോസ്വാമിയുടെയും അഭിമുഖം സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങള്‍ക്ക് വിധേയമായിരുന്നു. എന്നാല്‍ പിന്നീട് ഗൗരവമേറിയ പരാമര്‍ശങ്ങള്‍ അഭിമുഖത്തിലുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി രംഗത്തു വന്നു. ഇത് പിന്നീട് വിവാദമായി മാറുകയായിരുന്നു.

പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നും ചില ട്വീറ്റുകള്‍ ആവശ്യപ്പെടുന്നുണ്ട്. ദളിത്, ദ്രാവിഡ പ്രസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കടുത്ത വിമര്‍ശനവുമായി രംഗത്തുള്ളത്. അതെസമയം, തുടക്കത്തില്‍ ഇല്ലാതിരുന്ന വിമര്‍ശനങ്ങള്‍ പിന്നീട് ഉയര്‍ന്നു വന്നതിന്റെ കാരണം വ്യക്തമല്ല.

Share this news

Leave a Reply

%d bloggers like this: