പണമിടപാട് വിവരങ്ങള്‍ ചോര്‍ന്നേക്കാം; ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ ഫോക്‌സ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ ഫോക്‌സ് തുടങ്ങിയ വെബ് ബ്രൗസറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ സ്ഥാപനമായ പ്രൂഫ് പോയിന്റ്. വെബ്‌സൈറ്റുകളിലും മറ്റുമായി സൂക്ഷിച്ചുവെക്കുന്ന ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പടെയുള്ള പണമിടപാട് വിവരങ്ങള്‍ ചോര്‍ത്തുന്ന മാല്‍വെയര്‍ രംഗത്തെത്തിയെന്നാണ് മുന്നറിയിപ്പ്.

വീഗാ സ്റ്റീലര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മാല്‍വെയില്‍ ഫിഷിങ് ഈമെയിലുകള്‍ വഴിയാണ് കംപ്യൂട്ടറുകളിലേക്ക് പ്രവേശിക്കുന്നത്. മാര്‍ക്കറ്റിങ്, പരസ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയാണ് ഇത് പ്രധാനമായും ഇത്തരം ഈമെയിലുകള്‍ ലക്ഷ്യമിടുന്നത്. ബ്രൗസറുകളില്‍ ഒട്ടോഫില്‍ സംവിധാനത്തിനായി ചിലപ്പോള്‍ ചില വിവരങ്ങള്‍ നമ്മള്‍ ബ്രൗസറുകളില്‍ സൂക്ഷിച്ചുവെക്കാറുണ്ട്. ഗൂഗിള്‍ ക്രോമിലും ഫയര്‍ഫോക്‌സിലും ഈ സംവിധാനമുണ്ട്. ഇത്തരം വിവരങ്ങളെയും ഫയലുകളെയുമാണ് മാല്‍വെയര്‍ ലക്ഷ്യമിടുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മാത്രമല്ല .doc, .docx, .txt, .rtf, .xls, .xlsx, or .pdf. എന്നീ ഫോര്‍മാറ്റുകളിലുള്ള ഡോക്യുമെന്റുകള്‍ കമ്പ്യൂട്ടറില്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ കമ്പ്യൂട്ടറിന്റെ സ്‌ക്രീന്‍ ഷോട്ട് എടുക്കാനും സ്‌കാന്‍ ചെയ്യാനുമുള്ള കഴിവും ഈ മാല്‍വെയറിനുണ്ടെന്നും സൈബര്‍ സുരക്ഷാ വിഭാഗം മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. Online store developer required എന്ന സബ്ജക്റ്റ് ലൈനിലാണ് ഇത്തരം മെയിലുകള്‍ കൂടുതലും വരുന്നത്. അതും ‘publicaffairs@’, ‘clientservice@’ എന്നിങ്ങനെയുള്ള ഈമെയിലുകളില്‍ നിന്നും. സംശയാസ്പദമായ ഈമെയിലുകള്‍ സൂക്ഷിക്കണമെന്നു മുന്നറിയിപ്പ് നല്‍കുന്നു.

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: