പഠനത്തില്‍ മികവുള്ളവര്‍ക്കും മികവില്ലാത്തവര്‍ക്കും രണ്ടുതരം യൂണിഫോം: വിവാദ നടപടി മലപ്പുറത്ത്

ഒരു ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് തരത്തിലുള്ള യൂണിഫോമുകള്‍ തയ്യാറാക്കിയ സ്‌കൂള്‍ വിവാദത്തില്‍. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു യൂണിഫോമും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക യൂണിഫോമും തയ്യാറാക്കിയ മലപ്പുറം പാണ്ടിക്കാട് അല്‍ ഫറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് വിവാദതീരുമാനം നടപ്പിലാക്കിയിരിക്കുന്നത്.

എന്നാല്‍ ഇത്തരത്തിലുള്ള വേര്‍തിരിവ് കുട്ടികളില്‍ മാനസിക സംഘര്‍ഷത്തിന് വഴി വയ്ക്കുമെന്നതിനാല്‍ യൂണിഫോമില്‍ തിരിവ് വേണ്ടെന്ന് കുട്ടികളും മാതാപിതാക്കളും ആവശ്യപ്പെട്ടിട്ടും ഇത് മാറ്റാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.

യൂണിഫോമുകളിലുള്ള വേര്‍തിരിവ് ഒഴിവാക്കണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടും മാനേജ്മെന്റുകള്‍ യൂണിഫോം മാറ്റാന്‍ തയാറായില്ല. യൂണിഫോം ഏകീകരിക്കണമെന്ന് ചൈല്‍ഡ് ലൈനും അറിയിച്ചിരുന്നു.എന്നാല്‍ ഇതൊന്നും മാനേജ്മെന്റ് ചെവിക്കൊണ്ടില്ല. വിദ്യാര്‍ത്ഥികളൊന്നടങ്കം ഈ സമ്പ്രദായത്തിന് എതിരാണ്. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ചു.

 
എ എം

Share this news

Leave a Reply

%d bloggers like this: