പഠനകാലത്ത് ചങ്ങമ്പുഴയും എകെജിയും പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നെന്ന് കെ.ആര്‍ ഗൗരിയമ്മ…

പഠനകാലത്ത് കവി ചങ്ങമ്പുഴ തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നെന്ന് കെആര്‍ ഗൗരി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗരിയമ്മ ഇക്കാര്യം പറഞ്ഞത്. ഇന്റര്‍മീഡിയറ്റിന് എറണാകുളം മഹാരാജാസില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം.

ക്ലാസ്സെടുക്കുന്നതിനിടയില്‍ കുറ്റിപ്പുഴ കൃഷ്ണപിള്ളയാണ് പഠിക്കാനായി എത്തിയവര്‍ക്കിടയില്‍ ചങ്ങമ്പുഴയുമുണ്ടെന്ന് പറയുന്നത്. ചങ്ങമ്പുഴയെ കാണണോയെന്ന് ചോദിച്ചപ്പോള്‍ വേണമെന്ന് ക്ലാസ് മുഴുവന്‍ വിളിച്ചു കൂവി. കുറ്റിപ്പുഴ അദ്ദേഹത്തോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു. ജുബ്ബയിട്ട മെലിഞ്ഞൊരാള്‍ എഴുന്നേറ്റു നിന്നു. പെണ്‍കുട്ടികള്‍ പിന്നീട് കവിയുടെ പിന്നാലെയായിരുന്നെന്ന് ഗൗരിയമ്മ പറയുന്നു.

”ഒരുദിവസം കവി എന്നോട് പ്രണയാഭ്യര്‍ത്ഥനയുമായി വന്നു. ഞാന്‍ നിരസിച്ചു. അന്ന് മറ്റൊരാളോട് എനിക്ക് ഉള്ളില്‍ അടുപ്പമുണ്ടായിരുന്നു,” ഗൗരി വിശദീകരിച്ചു. എംഎന്‍ ഗോവിന്ദന്‍ നായര്‍, എകെജി തുടങ്ങിയവരൊക്കെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തന്നെ സമീപിച്ചിരുന്നെന്നും കെആര്‍ ഗൗരി പറഞ്ഞു. ടിവി തോമസ് തന്റെ പിന്നാലെ നടന്ന് വീഴ്ത്തിയതാണെന്നും അവര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: