പട്ടേല്‍ പ്രതിമ ഉദ്ഘാടനം ഒക്ടോബര്‍ 31ന്; ഉയരത്തില്‍ ലോക റെക്കോര്‍ഡ്‌ ഇടാന്‍ ശിവജി പ്രതിമയും

ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ (സ്റ്റാച്യു ഓഫ് യൂണിറ്റി) പട്ടേലിന്റെ 144ാം ജന്മദിനമായ ഒക്ടോബര്‍ 31ന് അനാച്ഛാദനം ചെയ്യും. 182 മീറ്റര്‍ ഉയരമാണ് പ്രതിമയ്ക്കുള്ളത്. അതേസമയം പട്ടേല്‍ പ്രതിമയുടെ ഉയര റെക്കോഡ് അധിക കാലം നീണ്ടുനിന്നേക്കില്ലെന്നും മുംബയ് തീരത്ത് ഒരുങ്ങുന്ന ശിവജി പ്രതിമ ഈ റെക്കോഡ് തകര്‍ത്തേക്കുമെന്നും ദ ഗാര്‍ഡിയന്‍ ചൂണ്ടിക്കാട്ടുന്നു. 212 മീറ്ററായിരിക്കും ശിവജി പ്രതിമയുടെ ഉയരമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറയുന്നു. 380 മില്യണ്‍ യൂറോ ചിലവ് പ്രതീക്ഷിക്കുന്ന ശിവജി പ്രതിമ 2021ല്‍ പൂര്‍ത്തിയാകും. മുമ്പ് നിശ്ചയിച്ചിരുന്ന ഉയരം വര്‍ദ്ധിപ്പിച്ചാണ് പ്രതിമ നിര്‍മ്മിക്കുക. ഇന്ത്യയില്‍ ശക്തി പ്രാപിച്ചിരിക്കുന്ന ഹിന്ദുത്വവാദത്തിന്റെ പ്രതീകങ്ങളാണ് ഇവ രണ്ടുമെന്ന് ഗാര്‍ഡിയന്‍ പറയുന്നു.

രണ്ട് പ്രതിമയ്ക്കും കൂടി വരുന്ന നിര്‍മ്മാണ ചിലവ് 700 മില്യണ്‍ യൂറോയാണ്. ന്യൂയോര്‍ക്കിലെ വിഖ്യാതമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടി വലിപ്പമുള്ള പ്രതിമയെന്നാണ് ഇന്ത്യന്‍ അധികൃതരുടെ അവകാശവാദമെന്ന് ഗാര്‍ഡിയന്‍ പറയുന്നു. 314 മില്യണ്‍ യൂറോയാണ്. രണ്ട് പ്രതിമകള്‍ക്കും അനുബന്ധമായി മ്യൂസിയവും ഫുഡ് കോര്‍ട്ടും പാര്‍ക്കും അടക്കമുള്ളവ വരുമ്പോള്‍ ചിലവ് ഇതിലും കൂടുതലാണ്.

കടല്‍ കയ്യേറിയുള്ള പ്രതിമ സമുച്ചയ നിര്‍മ്മാണം തങ്ങളുടെ അതിജീവനത്തെ അപകടത്തിലാക്കുമെന്ന ആശങ്ക പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്കുണ്ട്. നികുതിദായകരുടെ പണം കൊണ്ടാണ് പ്രതിമ നിര്‍മ്മിക്കുന്നതെന്നും ഇത്തരം അനാവശ്യ ചിലവ് അംഗീകരിക്കാനാവില്ലെന്നും ഈ പണം വിദ്യാഭ്യാസ, ആരോഗ്യ, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കണമെന്നും മുംബൈയിലെ മാധ്യമപ്രവര്‍ത്തകനും പദ്ധതിയെ ശക്തമായി എതിര്‍ക്കുന്നയാളുമായ കൃഷ്ണ ഉപാധ്യായ് പറയുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: