പഞ്ചായത്ത് വിഭജനത്തിലും സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി

കൊച്ചി: തിരുവനന്തപുരം, കോഴിക്കോട് കോര്‍പ്പറേഷനുകള്‍ വിഭജിച്ച നടപടി റദ്ദാക്കിയതിന് പിന്നാലെ പഞ്ചായത്ത് വിഭജനത്തിലും സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്തുകളെ വിഭജിച്ച സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി ഇന്ന് റദ്ദാക്കിയത്. നടപടിക്രമങ്ങള്‍ പാലിച്ചില്ല പഞ്ചായത്ത് രൂപീകരണം എന്ന് സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് എ.വി.രാമകൃഷ്ണ പിള്ള വ്യക്തമാക്കി.

പഞ്ചായത്തീ രാജ് നിയമം അനുസരിച്ച്, ഒരു പഞ്ചായത്ത് രൂപീകരിക്കുമ്പോള്‍ ആ പഞ്ചായത്തിലെ വില്ലേജുകള്‍ അതിനുള്ളില്‍ തന്നെ വരണം എന്നാണ് വ്യവസ്ഥ. എന്നാല്‍, പുതിയതായി രൂപീകരിച്ച പഞ്ചായത്തുകളിലെ ചില വില്ലേജുകള്‍ മറ്റൊരു പഞ്ചായത്തില്‍ വരുന്ന രീതിയിലാണ് സര്‍ക്കാര്‍ വിഭജനം നടത്തിയത്. ഇതാണ് കോടതി റദ്ദാക്കിയത്. മാത്രമല്ല, നിലവിലെ വാര്‍ഡുകളെ വിഭജിച്ച് പുതിയ പഞ്ചായത്തുകള്‍ രൂപീകരിച്ചതും കോടതി റദ്ദാക്കി. ഈ വിഭജനങ്ങളൊന്നും തന്നെ നിയമപരമായ രീതിയില്‍ അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇത്തരത്തില്‍ ഏതാണ്ട് അറുപത്തിയൊമ്പതോളം പഞ്ചായത്തുകളാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. കോടതി ഉത്തരവ് വന്നതോടെ ഇവയെല്ലാം തന്നെ റദ്ദാവും.

Share this news

Leave a Reply

%d bloggers like this: