പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൊമ്പിളൈ ഒരുമൈ

 

ഇടുക്കി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൊമ്പിളൈ ഒരുമൈ തീരുമാനിച്ചു. ഇടുക്കിയിലെ അഞ്ചു പഞ്ചായത്തുകളില്‍ പൊമ്പിളൈ ഒരുമൈ മത്സരിക്കും. സ്ഥാനാര്‍ഥികളെ ഞായറാഴ്ച പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ മൂന്നാറില്‍ പ്രഖ്യാപിച്ചു.

മിനിമം കൂലി 500 രൂപയാക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് മത്സരിക്കാനുള്ള തീരുമാനം. ആവശ്യം ഉന്നയിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്ത്രീ തൊഴിലാളികള്‍ മൂന്നാറില്‍ റോഡ് ഉപരോധിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: