പഞ്ചാബില്‍ ഭീകരാക്രമണം,. ഒരു പൊലീസുകാരനടക്കം മൂന്ന് പേര്‍കൊല്ലപ്പെട്ടു

ഗുര്‍ദാസ്പൂര്‍: പഞ്ചാബിലെ ഗുരുദാസ്പൂരില്‍ ഭീകരാക്രമണം. ഒരു പൊലീസുകാരനടക്കം മൂന്ന് പേര്‍കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ ഇന്ന് രാവിലെ ഗുരുദാസ്പൂര്‍ ദിനനഗര്‍ പൊലീസ് സ്‌റ്റേഷനിലും ബസിലുമാണ് ആക്രണം നടത്തിയത്. സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. പൊലീസ് സ്‌റ്റേഷനില്‍ ഇപ്പോഴും വെടിവെപ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശമാണ് ഗുരുദാസ്പൂര്‍.

ഇന്ന പുലര്‍ച്ചെ വെള്ള മാരുതി കാറിലെത്തിയ ഭീകരര്‍ പൊലീസ് സ്‌റ്റേഷനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പൊലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ചുകയറിയ ഭീകരര്‍ ആക്രമണം തുടര്‍ന്നു. സംഭവത്തെ തടര്‍ന്ന് സ്‌റ്റേഷന്‍ പൊലീസ് വളഞ്ഞിട്ടുണ്ട്. പത്താന്‍കോട്ട്അമൃതസര്‍ റെയില്‍വെ ട്രാക്കില്‍ നിന്നും പൊട്ടാത്ത അഞ്ച് ബോംബുകളും കണ്ടെടുത്തു.

സൈനിക സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പത്താന്‍കോട്ടിന് തൊട്ടടുത്ത പ്രദേശമാണ് ദിനനഗര്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

 

Share this news

Leave a Reply

%d bloggers like this: