പഞ്ചാബില്‍ ഭീകരാക്രമണം; 10 പേര്‍ കൊല്ലപ്പെട്ടു

ഗുര്‍ദാസ്പൂര്‍ : പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയില്‍ ഭീകരാക്രമണം. ഭീകരര്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. ദീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും സൈനിക വേഷത്തിലെത്തിയ മൂന്നു ഭീകരരാണ് ആക്രമണത്തിനു നേതൃത്വം നല്കിയത്. ഭീകരരുടെ വെടിവെയ്പ്പില്‍ പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെ ഏഴുപേര്‍ വെടിലേറ്റു മരിച്ചു. 12 മണിക്കൂര്‍ നീണ്ട ഏറ്റു മുട്ടലില്‍ സുരക്ഷാ സേന മൂന്നു ഭീകരരേയും വധിച്ചു. പാക്കിസ്ഥാന്‍ ആസ്താനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളാകാം ആക്രമണത്തിന് പിന്നിലെന്നാണ് പ്രാധമിക നിഗമനം. അമൃത്സര്‍- പാത്തന്‍കോട്ട് റെയില്‍ പാളത്തില്‍ അഞ്ച് ബോംബുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. ദിനനഗറിലെ ഭക്ഷണശാലയ്ക്ക് നേരെയാണ് ആദ്യം ഭീകരര്‍ ആക്രമണം നടത്തിയത്. പിന്നീട് ഒരു കാര്‍ തട്ടിയെടുത്ത് ഓടിക്കൊണ്ടിരുന്ന ബസ്സിനു നേരെ വെടിയുതിര്‍ത്തു. പിന്നീട് പോലീസ് സ്‌റ്റേഷനിലേക്ക് കടന്നു കയരിയ ഭീകരര്‍ നാലുപാടും നിറയൊഴിക്കുകയും ഗ്രനേഡ് ആക്രമണം നടത്തുതയും ചെയ്തു. ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.

പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും ഭീകരര്‍ ഇന്ത്യയില്‍ എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഭീകരാക്രമണത്തെ തുടര്‍ന്ന് പഞ്ചാബിലെ സ്‌കൂളുകളും കോളേജുകളുമുള്‍പ്പെടെ എല്ലാ സ്ഥാപനങ്ങലും അടച്ചിട്ടിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങല്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്കിയിരിക്കുകയാണ്. ഇന്ന് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ചേര്‍ന്ന സംഘം അടിയന്തര ഉന്നതതല യോഗം നടത്തും. അതിനിടയില്‍ തങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്തുകൊണ്ടു വന്നാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നും സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ഭീകരാക്രമണം നടത്തുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: