പങ്കാളിയിക്ക് ഐറിഷ് പൗരത്വമുണ്ടോ; എങ്കില്‍ ഉടന്‍ അയര്‍ലണ്ടിലെത്തി ജോലിയില്‍ പ്രവേശിക്കാം

ഡബ്ലിന്‍ : ഐറിഷ് പൗരത്വമുള്ളവരുടെ യൂറോപ്പ്യന്‍ ഇക്കണോമിക് ഏരിയയ്ക്ക് പുറത്തുള്ള പങ്കാളികള്‍ക്ക് അയര്‍ലണ്ടില്‍ താമസിക്കാന്‍ അനുമതി. ഇവര്‍ക്ക് അയര്‍ലന്‍ഡില്‍ എത്തി ജോലിയില്‍ പ്രവേശിക്കാനും ഈ നിയമം അനുമതി നല്‍കുന്നു. ഈ പ്രീക്ളിയറന്‍സ് പ്രക്രിയയിലൂടെ ഐറിഷ് പൗരന്മാരുടെ യഥാര്‍ത്ഥ പങ്കാളികള്‍ക്ക് അയര്‍ലണ്ടില്‍ താമസിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കാം.

നിലവില്‍ ഐറിഷ് പൗരന്മാരുടെ യൂറോപ്പിന് പുറത്തുള്ള പങ്കാളികള്‍ക്ക് ഇവിടെ താമസിക്കാനും, ജോലിചെയ്യാനുമുള്ള അനുമതി ലഭിക്കാന്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ സമയം ആവശ്യമായിരുന്നു. എന്നാല്‍ പുതിയ സംവിധാനത്തിലൂടെ ഇത് കൂടുതല്‍ എളുപ്പമാകുമെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ വ്യക്തമാക്കി. പുതിയ നിയമം പ്രഖ്യാപിച്ചതോടെ അയര്‍ലണ്ടിലേക്കുള്ള കുടിയേറ്റം വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. പൂര്‍ണമായും പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തെ ആശ്രയിച്ചു മാത്രം അനുവദിക്കപ്പെടുന്ന ഒരു സംവിധാനം ആയിരിക്കും ഇതെന്നും ജസ്റ്റിസ് മന്ത്രി പറഞ്ഞു.

അപേക്ഷകര്‍ നിയമപരമായി വിവാഹിതര്‍ ആയിരിക്കുകയും, എന്നാല്‍ പിരിഞ്ഞു താമസിക്കുന്നര്‍ ആയിരിക്കുകയും ചെയ്യരുത്. യോഗ്യരായര്‍ക്ക് ഐറിഷ് ഇമിഗ്രേഷന്‍ ആന്‍ഡ് നാച്ചുറലൈസേഷന്‍ വകുപ്പില്‍ അപേക്ഷ നല്‍കാം. എന്നാല്‍ ഐറിഷ് പങ്കാളിയുമായി നിയമപരമായി ബന്ധം വേര്‍പെടുത്തിയാല്‍ ഈ നിയമസംരക്ഷണം ലഭിക്കില്ലെന്നും ജസ്റ്റിസ് വകുപ്പ് അറിയിച്ചു.

ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് ഐറിഷ് പൗരത്വമുള്ളവര്‍ക്ക് ഈ നിയമം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. ഐറിഷ് പൗരന്മാരുടെ പങ്കാളികള്‍ നിയമക്കുരുക്കില്‍ പെട്ട് പുറം രാജ്യങ്ങളില്‍ താമസിക്കേണ്ട സാഹചര്യം ഒഴിവാകുകയും, ഇവരുടെ കൂടി വര്‍ക്ക് ഫോഴ്‌സ് അയര്‍ലണ്ടിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കൂടിയാണ് പുതിയ നിയമം

Share this news

Leave a Reply

%d bloggers like this: