ന്യൂസിലന്‍ഡിലെ മോസ്‌ക്കില്‍ വെടിവെയ്പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടു ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വെല്ലിങ്ടണ്‍: ന്യൂസിലാന്റില്‍ വെള്ളിയാഴ്ച നമസ്‌കാര വേളയില്‍ പള്ളിയില്‍ വെടിവയ്പ്പ്. രണ്ടു ഭാഗത്ത് വെടിവയ്പ്പുണ്ടായി. നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌ക്കിലാണ് വെടിവെയ്പ് ഉണ്ടായത്. വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ എത്തിയ പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. താരങ്ങളെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റി. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്ന സമയത്തായിരുന്നു വെടിവെപ്പെന്നാണ് സൂചന. വെടിവെപ്പില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാല്‍ ട്വീറ്റ് ചെയ്തു. ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്നും തങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും തമീം ട്വിറ്ററില്‍ കുറിച്ചു.

ന്യൂസിലാന്‍ഡ് പര്യടനത്തിലെ മൂന്നാമത്തെ ടെസ്റ്റ് മത്സരം നാളെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ആരംഭിക്കാനിരിക്കുകയാണ്. ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ എത്തിയ പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. താരങ്ങളെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റി. പ്രശ്നം ഗൗരവകരമാണെന്ന് പ്രതികരിച്ച ക്രൈസ്റ്റ് ചര്‍ച്ച് പൊലീസ് പ്രത്യേക സാഹചര്യം പരിഗണിച്ച് രാജ്യത്തെ പള്ളികളില്‍ വിശ്വാസികള്‍ താത്കാലികമായി പോകരുതെന്ന് പോകരുതെന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

വെടിവെപ്പിന് പിന്നാലെ ക്രൈസ്റ്റ് ചര്‍ച്ചിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിയന്തരമായി അടച്ചു പൂട്ടിയിട്ടുണ്ട്. നഗരത്തിലെ എല്ലാ സ്‌കൂളുകളും അടച്ചു. ജനങ്ങള്‍ തെരുവിലിറങ്ങരുതെന്ന് പോലീസ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഓഫീസുകളും അടച്ചു. നഗര ഭരണകൂടം പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്ബറുകള്‍ പുറത്തുവിട്ടിട്ടുണ്ട്.

പള്ളിയിലേക്ക് കയറി വന്ന അക്രമി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വെടിവെപ്പ് ആരംഭിച്ചതോടെ പള്ളിയിലുണ്ടായിരുന്നവരെല്ലാം പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെട്ടു. നിരവധി പേര്‍ പള്ളിക്ക് അകത്ത് കുടുങ്ങി കിടക്കുന്നതായും മൃതദേഹങ്ങള്‍ കണ്ടതായും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വരുന്നുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: