ന്യൂസിലന്‍ഡിലെ പ്രൈം മിനിസ്റ്ററുടെ പ്രതികരണം ആര്‍ക്ക് വേണ്ടി


വെല്ലിങ്ടണ്‍ : ശ്രീലങ്കയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസിണ്ട ആര്‍ടണ്‍ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനങ്ങള്‍ ഏറുന്നു. ശ്രീലങ്കയില്‍നടന്ന ഭീകരാക്രമണത്തെയും,ന്യൂസിലാന്‍ഡില്‍ കഴിഞ്ഞ മാസത്തില്‍ നടന്ന വെടിവെപ്പ് സംഭവവും താരതമ്യപ്പെടുത്തിയുള്ള പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.

ന്യൂസിലാന്‍ഡ് പള്ളിയില്‍ നടന്നത് ഒരു മതത്തിന്റെയും പേരില്‍ ആയിരുന്നില്ല എന്ന് അറിയാമായിരുന്നിട്ടും രണ്ടു സംഭവങ്ങള്‍ക്കും ഒരേ മേല്‍വിലാസം നല്‍കിയ ജെസിണ്ട യുടെ അഭിപ്രായമാണ് വിവാദം സൃഷ്ടിച്ചത്. ന്യൂസിലാന്‍ഡില്‍ നടന്ന വെടിവെയ്പ്പ് തീര്‍ത്തും വിദ്വേഷ കുറ്റകൃത്യമായിരുന്നു എന്നത് മറന്നുകൊണ്ടാണ് പ്രധാനമന്ത്രി അഭിപ്രായം പറഞ്ഞത്.

ന്യൂസിലാന്‍ഡില്‍ ഒരു തരത്തിലുള്ള മത അസഹിഷ്ണുതയും വെച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞ ജെസിണ്ട ശ്രീലങ്കയിലും, ന്യൂസ്സിലാണ്ടിലും ഒരുപോലെയുള്ള ആക്രമണങ്ങള്‍ ആണ് നടന്നതെന്ന് പറഞ്ഞുകൊണ്ട് ശ്രീലങ്കന്‍ ജനതയെ അനുശോചനം അറിയിച്ചിരുന്നു. ഈ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്.

ഡികെ

Share this news

Leave a Reply

%d bloggers like this: