ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം; ചാവേറായി പൊട്ടിത്തെറിച്ച ബംഗ്ലാദേശ് വംശജന്‍ ഗുരുതര പരിക്കോടെ പിടിയില്‍

 

അമേരിക്കയെ ഞെട്ടിച്ചു ന്യൂയോര്‍ക്ക് നഗരത്തില്‍ വീണ്ടും ഭീകരാക്രമണം. ബംഗ്ലാദേശ് വംശജന്‍ നടത്തിയ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. മാന്‍ഹട്ടനു സമീപം ടൈംസ് സ്‌ക്വയറിലെ തിരക്കേറിയ ബസ് ടെര്‍മിനലിലാണ് പൊട്ടിത്തെറി നടന്നത്. ഏറെ തിരക്കുള്ള ടൈംസ് സ്‌ക്വയറിലെ പോര്‍ട് അതോറിറ്റി ബസ് ടെര്‍മിനലില്‍ തിങ്കളാഴ്ച രാവിലെയാണ് പൊട്ടിത്തെറിയുണ്ടായത്.

ശരീരത്തില്‍ ബോംബ് ധരിച്ചെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ചാവേറിന് ഗുരുതരമായി പരുക്കേറ്റു. ശരീരത്തില്‍ വയറുകള്‍ ഘടിപ്പിച്ച നിലയില്‍ ചാവേറിനെ ന്യൂയോര്‍ക്ക് സിറ്റി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇരുപതുവയസുകാരനായ അകയേദ് ഉല്ലാ എന്ന ബംഗ്ലദേശ് സ്വദേശിയാണ് ആക്രമണം നടത്തിയതെന്നു പൊലീസ് വ്യക്തമാക്കി. ഇയാള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുഭാവിയാണെന്നാണ് പൊലീസ് നിഗമനം. സംഭവം ഭീകരാക്രമണമാണെന്ന് മേയര്‍ സ്ഥിരീകരിച്ചു.

സംഭവത്തെത്തുടര്‍ന്ന് പരിസരവാസികളെ പൊലീസ് ഒഴിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് പൊലീസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ വര്‍ഷവും ആറുകോടിയിലേറെപ്പേര്‍ യാത്ര ചെയ്യുന്ന ബസ് ടെര്‍മിനലാണ് മാന്‍ഹാട്ടണിലേത്. ഇതിന്റെ ഭാഗമായി മെട്രോ സ്റ്റേഷനുകളുമുണ്ട്. കഴിഞ്ഞ വര്‍ഷവും മാന്‍ഹട്ടനിലെ തിരക്കേറിയ വാണിജ്യകേന്ദ്രത്തില്‍ സ്‌ഫോടനമുണ്ടായിരുന്നു. സെപ്റ്റംബറില്‍ നടന്ന ഈ സംഭവത്തില്‍ അഫ്ഗാന്‍ വംശജനായ യുഎസ് പൗരനെ അറസ്റ്റു ചെയ്തിരുന്നു.

സ്ഫോടനം നടത്തിയ ബംഗ്ലാദേശ് സ്വദേശി യുവാവിനെ കുറിച്ച് അന്വേഷണ സംഘം കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. ആഡംബര കാറായ ലിമോസിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്ന അകയദുള്ള (27) ബോംബ് നിര്‍മ്മാണത്തിനുള്ള പാഠങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പഠിച്ചു.ബ്രൂക്ലിനിലെ അപാര്‍ട്ട്മെന്റില്‍ വച്ചാണ് ബോംബ് നിര്‍മ്മാണം പഠിച്ചത്.

അയദുള്ളയുടെ അയല്‍വാസി ഇയാളെ തിരിച്ചറിഞ്ഞു.മാസങ്ങളോളം അപാര്‍ട്ട്മെന്റിന് പുറത്ത് ഇയാളെ കണ്ടിരുന്നില്ല.ഇയാളുടെ വീട്ടില്‍ ഇസ്ലാമിക ആചാരങ്ങള്‍ അനുഷ്ഠിച്ചിരുന്നു.തീവ്രവാദ സ്വഭാവമുള്ളതായി ഒന്നും കണ്ടിരുന്നില്ലെന്ന് അയല്‍വാസി പറയുന്നു. സൗമ്യനായ വ്യക്തിയായിരുന്നു ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണിതെന്ന് അധ്യാപിക പറയുന്നു.

2012 മുതല്‍ 15 മാര്‍ച്ച് വരെ ലിമോസിന്‍ കാര്‍ ഡ്രൈവറായി ഇയാള്‍ ജോലി ചെയ്തിരുന്നു.സ്ഫോടനത്തിനിടെ അകയദുള്ളയ്ക്ക് പരിക്കേറ്റിരുന്നു.തീവ്രത കുറഞ്ഞ സ്ഫോടനത്തില്‍ മൂന്നു കാല്‍നടയാത്രക്കാര്‍ക്ക് പരിക്കേറ്റു. ദക്ഷിണ ബംഗ്ലാദേശിലെ ചിറ്റഗോങ് സ്വദേശിയായുള്ള അകയദുള്ള ഏഴു വര്‍ഷം മുമ്പാണ് ഫാമിലി വിസയില്‍ അമേരിക്കയിലെത്തിയത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: