നോര്‍ത്തേണ്‍ അയര്‍ലന്റിലെ ഐപിസി ചര്‍ച്ചിന്റെ ഉത്ഘാടനം ശനിയാഴ്ച

ഇന്ത്യ പെന്തക്കോസ്ത് ചര്‍ച്ച് ബെതേല്‍ ഐപിസി ചര്‍ച്ചിന്റെ ഉത്ഘാടനം ഈ ശനിയാഴ്ച (Belfast Bible Collegs, Glenburn house, Glenburn road south Dummerry,BT17 9 JP) ല്‍ നടക്കും. രാവിലെ 10 മണിയ്ക്ക് ആരംഭിയ്ക്കുന്ന ഉത്ഘാടന സമ്മേളനത്തില്‍ ഐപിസി യുകെ ആന്റ് അയര്‍ലാന്‍ഡ് റീജിയണ്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ബാബു സക്കറിയയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉത്ഘാടനം ചെയ്യും. റീജിയണ്‍ സെക്രട്ടറി പാസ്റ്റര്‍ സി.ടി എബ്രഹാം, ജോയിന്റ് സെക്രട്ടറി സാം മാത്യു, കൂടാതെ മറ്റ് സഭാംഗങ്ങളെ പ്രതിനിധീകരിച്ച ദൈവദാസന്മാര്‍ ആശംസ അറിയിക്കും. PYPA ക്വയര്‍ ഗാന ശുശ്രൂഷക്ക് നേതൃത്വം നല്‍കും.

ഈ ഉത്ഘാടന സമ്മേളനത്തിലേക്ക് യുകെയിലും അയര്‍ലന്റിലും ഉള്ള എല്ലാവരേയും ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബ്ര.ജേക്കബ് ജോണ്‍, 07885880329
ബ്ര ബിന്നി പുന്നൂസ്, 07873301341
ബ്ര. തോമസ് മാത്യൂ , 07846868025
ബ്ര. മോന്‍സി ജേക്കബ്, 07926508070

ജോണ്‍ മാത്യൂ

Share this news

Leave a Reply

%d bloggers like this: