നോര്‍വീജിയന്‍ എയറിന്റെ യു.എസ് യാത്രകള്‍ ഇനിമുതല്‍ ഡബ്ലിനില്‍ നിന്ന് മാത്രം…

ഡബ്ലിന്‍: കോര്‍ക്ക്, ഷാനോന്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നും യു.എസ് ലേക്ക് സര്‍വീസ് നടത്തുന്ന നോര്‍വീജിയന്‍ എയര്‍ വിമാന യാത്രകള്‍ ഇനിമുതല്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ആരംഭിക്കും. ഏപ്രില്‍ 1 മുതല്‍ 10 വരെ ഷെഡ്യൂള്‍ ചെയ്യപ്പെട്ട സര്‍വീസ് താത്കാലികമായി ഡബ്ലിനില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ് നോര്‍വീജിയന്‍ എയര്‍. കോര്‍ക്കിലെ ഷാനോനിലും ഉള്ളവരെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ച് ഇവിടെ നിന്നും യു.എസ് ലേക്കുള്ള സര്‍വീസ് ആരംഭിക്കും.

ആഴ്ചയില്‍ 4 തവണ ഡബ്ലിനില്‍ നിന്നും യു.എസ് ലേക്ക് നോര്‍വീജിയന്‍ എയര്‍ സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. ഷാനോനില്‍ നിന്നും ന്യൂയോര്‍ക്ക്, റോഡ് ഐലന്റ് എന്നിവിടങ്ങളിലേക്കും കോര്‍ക്കില്‍ നിന്ന് പ്രൊവിഡന്‍സിലേക്കുമാണ് നോര്‍വീജിയന്‍ എയറിന്റെ ട്രാന്‍സ് അത്ലാന്റിക് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. ഈ സര്‍വീസുകളെല്ലാം ഒന്നിച്ച് ഡബ്ലിനിലേക്ക് മാറ്റി എന്നതൊഴിച്ചാല്‍ യാത്രക്കാര്‍ക്ക് മറ്റു അസൗകര്യങ്ങള്‍ ഉണ്ടാവില്ലെന്ന നോര്‍വീജിയന്‍ എയര്‍ലൈന്‍ ഉറപ്പ് നല്‍കിയിരിക്കുകയാണ്.

മാക്‌സ് വിമാനങ്ങള്‍ യൂറോപ്യന്‍ വ്യമാതിര്‍ത്തിയില്‍ നിരോധിച്ചതോടെ നോര്‍വീജിയന്‍ താത്കാലികമായി യു.എസ് യാത്രകള്‍ റദ്ദാക്കിയിരുന്നു. പകരം ഡ്രീം ലൈനറിലാണ് ഡബ്ലിനില്‍ നിന്നും സര്‍വീസ് തുടരുന്നത്. യു.എസ് ല്‍ നിന്ന് കോര്‍ക്കിലേക്കും ഷാനോനിലേക്കും വരേണ്ടവര്‍ക്ക് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിയശേഷം നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലേക്ക് എത്താന്‍ നോര്‍വീജിയന്‍ എയര്‍ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: