നോര്‍വീജിയന്‍ എയര്‍ അയര്‍ലന്‍ഡ് – യു.എസ് യാത്രകള്‍ നിര്‍ത്തലാക്കുന്നു

ഡബ്ലിന്‍ : നോര്‍വീജിയന്‍ എയര്‍ ട്രാന്‍സ് അറ്റ്‌ലാന്റിക് റൂട്ടുകള്‍ നിര്‍ത്തലാക്കുന്നു. ആയിരകണക്കിന് യാത്രക്കാരെ ഇത് നേരിട്ട് ബാധിക്കും. ഡബ്ലിന്‍, കോര്‍ക്ക്, ഷാനോന്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നും വടക്കന്‍ അമേരിക്കയിലേക്കുള്ള എല്ലാ റൂട്ടുകളും ഈ വര്‍ഷം സെപ്റ്റംബര്‍ 15 മുതല്‍ നിര്‍ത്തലാക്കുമെന്നാണ് എയര്‍ലൈന്‍ അറിയിച്ചത്.

ബെല്‍ഫാസ്റ്റില്‍ നിന്നും ന്യൂയോര്‍ക്ക് -ബോസ്റ്റണ്‍ റൂട്ടുകളും നോര്‍വീജിയന്‍ നിര്‍ത്തലാക്കിയിരുന്നു. ബോയിങ് 737 MAX വിമാനങ്ങള്‍ നിലത്തിറക്കിയതോടെയാണ് നോര്‍വീജിയന്‍ ചില റൂട്ടുകളില്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. ഇന്തോനേഷ്യയിലും, എത്യോപിയയിലും ഉണ്ടായ വിമാനാപകടങ്ങളെ തുടര്‍ന്ന് യൂറോപ്പ്യന്‍ ഏവിയേഷന്‍ ഉള്‍പ്പെടെ നിരവധി വ്യോമയാന വകുപ്പുകള്‍ മാക്‌സ് നിരയില്‍ പെടുന്ന വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

ദീര്‍ഘദൂര വിമാനയാത്രകള്‍ക്ക് ഉപയോഗിച്ചിരുന്ന ഈ വിമാനങ്ങള്‍ നിലത്തിറക്കിയതോടെ വിമാനങ്ങളുടെ ദൗര്‍ലഭ്യം അനുഭവപ്പെട്ടിരുന്നു. ഇതോടെയാണ് ട്രാന്‍സ് അറ്റ്‌ലാന്റിക് റൂട്ടുകള്‍ നിര്‍ത്തലാക്കാന്‍ കാരണമായത്. ഐറിഷ് – യു.എസ് വ്യോമ വകുപ്പുകളുടെ വര്‍ഷങ്ങളായുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് ഒരുപാട് കാത്തിരുന്ന അയര്‍ലന്‍ഡ് -യു.എസ് റൂട്ട് യാഥാര്‍ഥ്യമായത്.

Share this news

Leave a Reply

%d bloggers like this: