നൈറ്റ് വിജില്‍: ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കും

ഡബ്ലിന്‍: പ്രമുഖ വചന പ്രഘോഷകന്‍ ഫാ.ഷൈജു നടുവത്താനിയില്‍ (സെഹിയോന്‍ യുകെ) നൈറ്റ് വിജിലിന് നേതൃത്വം നല്‍കും. ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 24 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയിലാണ് നൈറ്റ് വിജില്‍.

യുകെയില്‍ ഒട്ടനവധി ധ്യാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്ന ഫാ.ഷൈജു ആദ്യമായാണ് അയര്‍ലന്‍ഡില്‍ വചന പ്രഘോഷണത്തിനായി എത്തുന്നത്. വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് ആരംഭിക്കുന്ന മലയാളം നൈറ്റ് വിജില്‍ വി.കുര്‍ബാന, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ജപമാല, ഗാനങ്ങള്‍, ആരാധന തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് വിജിലിന്റെ കൂടുതല്‍ വിവരങ്ങള്‍ 0872257765, 0879630904 എന്നീ നമ്പറുകളില്‍ ലഭ്യമാണ്.

Share this news

Leave a Reply

%d bloggers like this: