നേഴ്‌സിങ് ഹോമുകളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ ദന്താരോഗ്യം അപകടത്തില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ നേഴ്‌സിങ് ഹോമുകളില്‍ ചികിത്സ തേടി വരുന്ന മുതിര്‍ന്ന പൗരന്മാരുടെ ദന്താരോഗ്യം നാള്‍ക്കുനാള്‍ ക്ഷയിച്ചുവ വരുന്നതായി ഐറിഷ് ഡെന്റല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡോക്ടര്‍ ആനി ടോമിയുടെ വെളിപ്പെടുത്തല്‍. മൂന്നു മാസങ്ങള്‍ക്കിടയില്‍ നേഴ്സിംഗ്ഹോം രോഗികളുടെ 15-മുതല്‍ 20 പല്ലുകള്‍ പറിച്ചെടുത്തിട്ടുണ്ടെന്ന റോപ്പോര്‍ട്ട് ഉയര്‍ത്തിക്കാണിച്ച് തെളിവുകള്‍ നിരത്തുകയാണിവര്‍. ചികിത്സയ്ക്കെത്തുന്ന രോഗികളുടെ വ്യക്തി ശുചിത്വം പാലിക്കപ്പെടാത്തതു മൂലം മിക്ക രോഗികളുടെ പല്ലുകളിലും കറുത്ത കറ പറ്റിയിരിക്കുന്നുണ്ടെന്നും ഡോക്ടര്‍ അറിയിച്ചു.

ഹിക്ക നേഴ്‌സിങ് ഹോമുകളില്‍ നടത്തുന്ന പരിശോധനയിലും രോഗികളുടെ ഓറല്‍ ഹൈജീന്‍ വളരെ മോശമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തുള്ള നേഴ്‌സിങ് ഹോമുകളില്‍ 27,000 രോഗികളാണ് ദന്തരോഗത്തിന്റെ പിടിയിലകപ്പെട്ടുകൊണ്ടിരിക്കുന്നത്. മധുരമടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ രോഗികള്‍ക്ക് നല്‍കുകയും, പോഷക ആഹാരക്കുറവുമാണ് ഇവര്‍ ദന്ത രോഗികളായി മാറാനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത്.

പല്ലു പറിച്ചുകളയേണ്ട അവസ്ഥ സ്‌ട്രോക്ക് രോഗികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും ഡെന്റിസ്റ്റുമാര്‍ വ്യക്തമാക്കുന്നു. നേഴ്‌സിങ്ങ് ഹോമിലുള്ള പാര്‍ക്കിങ്‌സണ്‍, ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് രോഗികളുടെയും ദന്താരോഗ്യം അപകടാവസ്ഥയിലാണ്. 2007-ലെ ആരോഗ്യ നിയമം രോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട് പല്ലിന്റെ ആരോഗ്യം എടുത്തു പറയുന്നുണ്ടെങ്കിലും ഇതൊന്നും ഞങ്ങളറിഞ്ഞില്ലെന്ന മട്ടിലാണ് ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള നേഴ്‌സിങ് ഹോമുകള്‍.

Share this news

Leave a Reply

%d bloggers like this: