നേഴ്സുമാര്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ ജീവനക്കാര്‍ പുതുക്കിയ ശമ്പള വര്‍ദ്ധനവ് അംഗീകരിക്കരുത്: യൂണിയന്‍ പ്രക്ഷോഭം ശക്തമാക്കുന്നു.

ഡബ്ലിന്‍: രാജ്യത്തെ പൊതു ജീവനക്കാര്‍ക്ക് പുതുക്കി നിശ്ചയിച്ച ശമ്പള സ്‌കെയില്‍ പര്യാപ്തമല്ലെന്നു വിവിധ യൂണിയനുകള്‍ ആരോപണം ഉന്നയിച്ചു. ലാന്‍ഡ്സ് ടൌണ്‍ കരാറിന്റെ തുടര്‍ച്ചയായ ശമ്പള പരിഷ്‌കരണം രാജ്യത്തെ പൊതു ജീവനക്കാര്‍ക്ക് ആശ്വാസകരമല്ലാത്തതിനാല്‍ അംഗീകരിക്കരുതെന്ന് ഐ.എന്‍.എം. ഒ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രസ്താവനയിറക്കിയിരിക്കുകയാണ്. അദ്ധ്യാപക യുണിയനായ എസ്.ഐ.പി.റ്റി.യു ശമ്പള പരിഷകരണത്തോട് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും, ടി.യു.ഐ നേഴ്‌സിങ് സംഘടനയായ ഐ.എന്‍.എം.ഓ എന്നിവ ശക്തമായ പ്രക്ഷോഭത്തിന് തയാറെടുത്തു വരികയാണ്.

രാജ്യത്ത് സാമ്പത്തിക മാന്ദ്യം നിലനിന്ന കാലത്ത് ചുമത്തപ്പെട്ട ശമ്പള രഹിത സമയത്തെ ജോലി ഇപ്പോഴും തങ്ങള്‍ തുടരുകയാണെന്നു ജീവനക്കാര്‍ പറയുന്നു. പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ് നിറച്ചതുപോലെ ജീവനക്കാരുടെ കണ്ണില്‍ പൊടിയിടുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും ഗുണകരമല്ലാത്ത പരിഷ്‌കരണത്തെ അംഗീകരിക്കില്ലെന്ന് സംഘടനകള്‍ പറയുന്നു. മാത്രമല്ല, പെന്‍ഷന്‍ ഫണ്ടിലേക്ക് ജീവനക്കാര്‍ കൂടുതല്‍ തുക നിക്ഷേപിക്കേണ്ടതായുമുണ്ട്. ഒറ്റ നോട്ടത്തില്‍ ശമ്പള പരിഷ്‌കരണമെന്നു തോന്നിപ്പിക്കുമെങ്കിലും ഫലത്തില്‍ മാറ്റമില്ലാത്ത ഇത്തരം വന്‍ ശമ്പള വര്‍ധനവില്‍ ചതിക്കുഴികള്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്ന് യൂണിയനുകള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.

എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ നിര്‍ദേശങ്ങളുടെ പ്രാഥമിക വിലയിരുത്തലാണ് ഇതെന്ന് INMO എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിനു ശേഷം ജനറല്‍ സെക്രട്ടറി ലിയാം ഡോറന്‍ പ്രതികരിച്ചു. നിലവിലെ നഴ്‌സിങ്, മിഡ് വൈഫ്സ് ജീവനക്കാരുടെ പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ ആവശ്യമായ ശമ്പളവും മെച്ചപ്പെട്ട അവസ്ഥയുമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 27 ന് കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്താന്‍ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ ശമ്പള പരിഷ്‌കരണം അംഗീകരിക്കണോ അതോ നിരസിക്കണമോ എന്നു തീരുമാനിക്കുന്നതിനായി ജൂണ്‍ 30 ന് വീണ്ടും അംഗങ്ങള്‍ ഒത്തുചേരും. അതിന് ശേഷം 40,000 യൂണിയന്‍ അംഗങ്ങള്‍ ലാന്‍സ്ഡൗണ്‍ റോഡ് ഉടമ്പടിയിലേയ്ക്ക് വോട്ട് ചെയ്യും.

പുതിയ കരാറിനുള്ള ചര്‍ച്ചകളില്‍, റിക്രൂട്ടിംഗ് സ്റ്റാഫിനെ സംബന്ധിച്ച ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കുന്നതിന് പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക് ക്ഷണിച്ച നിരവധി സംഘടനകളില്‍ ഒന്നായിരുന്നു ഐഎംഎംഒ. എന്നിരുന്നാലും അത്തരം പ്രത്യേക വര്‍ദ്ധനകളൊന്നും പുതിയ പരിഷ്‌കരണത്തില്‍ ഉണ്ടായിട്ടില്ല. അതേസമയം അയര്‍ലന്‍ഡിലെ സെക്കണ്ടറി അധ്യാപകരുടെ വര്‍ധനയും മറ്റ് ആനുകൂല്യങ്ങളും എത്രയും വേഗം ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെയും സ്‌കില്‍സ് ഡിപ്പാര്‍ട്ട്‌മെന്റും പ്രവര്‍ത്തനമാരംഭിച്ചു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: