നേഴ്സുമാരുടെ അഭാവം; പ്രതിഷേധ സമരവുമായി ഈ ആഴ്ചയിലും നേഴ്സുമാര്‍ രംഗത്ത്

കാവൻ: അയര്‍ലന്റിലെ വിവിധ ആശുപത്രികളില്‍ ശൈത്യകാലത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നില്ലെന്നാരോപിച്ച് നേഴ്‌സുമാര്‍ നടത്തിവരുന്ന പ്രധിഷേധ സമരം കൂടുതൽ മേഖലകളിലേക്ക്. ഗാല്‍വേ, ലീമെറിക്, കോര്‍ക്ക് എന്നിവിടങ്ങളിലെ യുണിവേഴ്സ്റ്റി ഹോസ്പിറ്റലുകളിൽ നൂറുകണക്കിന് നേഴ്‌സുമാരാണ് കഴിഞ്ഞ ആഴ്ച പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇതിനു പിന്നാലെ കിൽകെന്നി, കാവൻ എന്നിവിടങ്ങളിലാണ് ഈ ആഴ്ചയിൽ നഴ്‌സുമാരുടെയും മിഡ്വൈഫുമാരുടെയും നേതൃത്വത്തിൽ സമര പരമ്പര അരങ്ങേറുന്നത്. ഇന്നലെ കികെന്നി സെന്റ്. ലൂക്ക്‌സ് ആശുപത്രിയിൽ നേഴുമാരുടെ പ്രധിഷേധ സമരം അരങ്ങേറി. ഇവിടെ നേഴ്‌സുമാരുടെ അഭാവത്താൽ പതിനഞ്ചിലേറെ കിടക്കകളുള്ള ഏഴാം വാർഡിന്റെ പ്രവർത്തനം അവസാനിപ്പിച്ചു.

രാജ്യത്തെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ രോഗികള്‍ നിറഞ്ഞ് കവിഞ്ഞതോടെ നേഴ്സുമാരുടെയും മിഡ്വൈഫുമാരുടെയും ജോലി ഇരട്ടിയായിരിക്കുകയാണ്. ശൈത്യം അടുത്ത് വരുമ്പോള്‍ ആശുപത്രികളില്‍ തിരക്ക് ഇനിയും വര്‍ധിക്കുമെന്നും അതിനാല്‍ സ്റ്റാഫുകളുടെ കുറവ് ഉടന്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നേഴ്സുമാര്‍ സമരത്തിന് ആഹ്വാനം ചെയ്തത്. വ്യാഴാഴ്ച കാവൻ ജനറൽ ആശുപത്രിയിൽ നേഴ്‌സുമാരുടെ സമരം അരങ്ങേറും. ഇവിടെ പത്തോളം രോഗികൾ ഇന്നും ട്രോളികളിൽ ചികിത്സ കാത്ത് കിടക്കുന്നുണ്ട്.

ദുരിതമനുഭവിക്കുന്ന രോഗികളോട് സഹതാപമുണ്ടെന്നും നേഴ്‌സുമാരുടെ അഭാവത്തിൽ ക്ഷമ ചോദിക്കുന്നതാണ് INMO
ജനറൽ സെക്രട്ടറി അറിയിച്ചു. നേഴ്സുമാരുടെ അഭാവം പരിഹരിക്കാന്‍ കൂടുതല്‍ പേരെ അടിയന്തിരമായി റിക്രൂട്ട് ചെയ്യണമെന്നും അവര്‍ വ്യക്തമാക്കി. ഓരോ ആഴ്ചയിലും ആയിരക്കണക്കിന് രോഗികളാണ് ട്രോളികളിൽ ചികിത്സ കാത്ത് കിടക്കുന്നത്. HSE ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് അവസാനിപ്പിക്കണമെന്നും ശൈത്യകാലത്തേക്കുള്ള അടിയന്തിര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

നേഴ്സുമാരുടെ ദൗര്‍ലഭ്യം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച മുതലാണ് നേഴ്സുമാരുടെ നേതൃത്വത്തില്‍ സമരത്തിന് ആഹ്വാനം ചെയ്തത്. ഗാല്‍വേ, ലീമെറിക്, കോര്‍ക്ക് എന്നിവിടങ്ങളിലെ യൂണിവേഴ്സിറ്റി ഐറിഷ് നേഴ്സസ് ആന്‍ഡ് മിഡൈ്വവ്‌സ് ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം CUH ല്‍ 50 നഴ്‌സിംഗ് ഒഴിവുകളും, കോര്‍ക്ക് യൂണിവേഴ്‌സിറ്റി മറ്റേര്‍ണിറ്റി ഹോസ്പിറ്റലില്‍ 30 ഒഴിവുകളും നികത്താനുണ്ട്. രാജ്യത്താകമാനം 2,0000 ത്തോളം നേഴ്‌സ് ആന്‍ഡ് മിഡ്വൈഫ്സ് ഒഴിവുകളുണ്ടെന്നാണ് യൂണിയന്‍ വ്യക്തമാക്കുന്നത്.

തണുപ്പുകാല രോഗങ്ങള്‍ വര്‍ധിക്കുന്നതോടെ സ്ഥലപരിമിതികളും, ബെഡ്ഡുകളും നല്‍കാന്‍ ആരോഗ്യ വകുപ്പ് മുന്‍കൈ എടുത്തില്ലെങ്കില്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയേക്കാള്‍ ഗുരുതരമായ പ്രശ്നങ്ങള്‍ അയര്‍ലണ്ടിലെ ആശുപത്രികള്‍ നേരിടേണ്ടി വരുമെന്നാണ് INMO മുന്നറിയിപ്പ് നല്‍കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: