നേപ്പാള്‍ അതിര്‍ത്തിയിലൂടെ ചൈനീസ് ഹൈവേ

ബെയ്ജിങ്: പ്രതിരോധ ആവശ്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നേപ്പാള്‍ അതിര്‍ത്തിയിലേക്കുള്ള തന്ത്രപ്രധാന പാത ചൈന ഗതാഗതത്തിന് തുറന്നുകൊടുത്തു. ആവശ്യ സമയത്ത് സൈനിക നീക്കം നടത്താന്‍ കഴിയുന്ന തരത്തിലുള്ളതാണ് ഹൈവേ. നേപ്പാള്‍ അതിര്‍ത്തിയുമായി ബന്ധിപ്പിച്ചുകൊണ്ട് ഷിഗാസെ സിറ്റി മുതല്‍ ഷിഗാസെ വിമാനത്താവളം വരെയുള്ള 40 കിലോമീറ്റര്‍ ഹൈവേയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നു കൊടുത്തത്.

ഷിഗാസെ സിറ്റിയില്‍ നിന്ന് ഷിഗാസെ വിമാനത്താവളത്തിലേക്കെത്താന്‍ ഒരു മണിക്കൂര്‍ സമയം ആവശ്യമായിരുന്നു. പുതിയ ഹൈവേ നിലവില്‍ വന്നതോടെ അര മണിക്കൂര്‍ കൊണ്ട് വിമാനത്താവളത്തില്‍ എത്താന്‍ സാധിക്കും. നേപ്പാളിലേക്ക് റെയില്‍വെ ലൈന്‍ നിര്‍മ്മിക്കുന്നതിന് മുന്നോടിയായാണ് ഹൈവേ നിര്‍മ്മിച്ചതെന്നാണ് ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കുന്നത്. ഷിഗാസെ-ലാസാ റെയില്‍ പാതയ്ക്ക് സമാന്തരമായാണ് ഹൈവേ നിര്‍മ്മിച്ചിരിക്കുന്നത്.

നിലവില്‍ ഇന്ത്യയ്ക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന തരത്തിലാണ് ചൈനയുടെ തന്ത്രപ്രധാന പാത നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. ഹൈവേ ഗതാഗതത്തിനായി തുറന്നു കൊടുത്തതിന് പിന്നാലെ നേപ്പാളിലേക്കുള്ള റെയില്‍വെ ലൈന്‍ കൂടി പ്രവര്‍ത്തികമാകുന്നതോടെ ഇന്ധനം, ഭക്ഷണം, അവശ്യ സേവനങ്ങള്‍, എന്നിവയ്ക്കായി ഇന്ത്യയെ ആശ്രയിക്കുന്ന നിലവിലെ അവസ്ഥ നേപ്പാളിന് ഒഴിവാക്കാന്‍ കഴിയും.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: