നേന്ത്രപ്പഴ പ്രഥമന്‍

ആവശ്യമുള്ള സാധനങ്ങള്‍

1. നേന്ത്രപ്പഴം/ഏത്തപ്പഴം പുഴുങ്ങിയത് രണ്ടെണ്ണം
2. ശര്‍ക്കര 230 ഗ്രാം
3. തേങ്ങ (വലുത്) ഒരെണ്ണം
4. നെയ്യ് 2 ടേബിള്‍ സ്പൂണ്‍
5. ഏലയ്ക്കാപ്പൊടി കാല്‍ ടീസ്പൂണ്‍
6. കശുവണ്ടിപ്പരിപ്പ് ആവശ്യത്തിന്
7. ഉണക്കമുന്തിരി ആവശ്യത്തിന്
8. വെള്ളം ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചിരകിയ തേങ്ങ പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാലെടുത്ത് (ഒന്നര കപ്പ് വീതം) വെെേറ പാത്രങ്ങളിലാക്കി വയ്ക്കുക. കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യില്‍ വറുത്തുകോരി മാറ്റിവയ്ക്കുക. ശര്‍ക്കര വെള്ളം ചേര്‍ത്ത് ഇളക്കി പാനി തയ്യാറാക്കി വയ്ക്കുക. പുഴു ങ്ങിയ പഴം കാല്‍ കപ്പ് വെള്ളംകൂടെ ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. ഒരു ഉരുളിയിലോ ചുവട് കട്ടിയുള്ള പാനി ലോ ശര്‍ക്കര പാനി ഒഴിച്ച് മീഡിയം തീയില്‍ തുടരെ ഇളക്കി നന്നായി വരിയെടുക്കണം. ഇത് നന്നായി കുറുകി വെള്ളം മുഴുവനും വറ്റുന്‌പോള്‍ നെയ്യ് ചേര്‍ത്ത് ഇളക്കി ഉടന്‍തന്നെ മൂന്നാംപാല്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കണം. ഇതിലേക്ക് അടിച്ചെടുത്ത പഴം ചേര്‍ത്ത് തുടരെ ഇളക്കിക്കൊണ്ടിരിക്കണം. മിശ്രിതം നന്നായി കുറുകിവരുന്‌പോള്‍ രണ്ടാംപാല്‍ ഒഴിച്ച് തീ അല്‍പം കുറച്ചുവച്ച് ഇളക്കിക്കൊടുക്കുക. ഇതും വറ്റിത്തുടങ്ങുന്‌പോള്‍ ഒന്നാംപാല്‍ ഒഴിച്ച് ഏലയ്ക്കാപ്പൊടി ചേര്‍ത്ത് ഇളക്കി തീ വളരെ കുറച്ചുവച്ച് നന്നായി ഇളക്കി യോജിപ്പിച്ച് വറുത്തുവച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവകൂടെ ചേര്‍ത്ത് വിളന്പാം.

Share this news

Leave a Reply

%d bloggers like this: