നേത്രരോഗ ചികിത്സക്ക് കാത്തിരിപ്പ് തുടരുന്നത് 8000 കുട്ടികള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നേത്രരോഗ രംഗത്ത് കാത്തിരുപ്പ് തുടരുന്ന കുട്ടികളുടെ എണ്ണം 8000-ല്‍ എത്തി. 2018 ജനുവരിയില്‍ ആരോഗ്യ വകുപ്പ് പുറത്തുവിട്ട വൈറ്റിങ് ലിസ്റ്റിലാണ് ഈ കണക്കുകള്‍ പ്രസിദ്ധപ്പെടുത്തിയത്. ഫിയാന ഫോള്‍ വക്താവ് ജോണ്‍ ബ്രാസ്സില്‍ ആരോഗ്യ മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കല്‍ സെക്ഷനിലാണ് ആരോഗ്യരംഗത്തെ ഈ അനാസ്ഥ ചൂണ്ടിക്കാട്ടിയത്. ഒരു വര്‍ഷം വരെ ഇത്തരത്തില്‍ കുട്ടികള്‍ ചികിത്സക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിലിഗോയില്‍ ആരംഭിച്ച കമ്യുണിറ്റി ഹെല്‍ത്ത് കെയര്‍ പദ്ധതിയിലൂടെ ഇത്തരം ആരോഗ്യ പ്രതിസന്ധികള്‍ക്ക് സാധിച്ചിരുന്നതായി ഫിയാന ഫോള്‍ അംഗം അഭിപ്രായപ്പെട്ടു. 5-നും 17-നും വയസ്സിന് ഇടയിലുള്ള കുട്ടികള്‍ ചികിത്സക്ക് വേണ്ടി ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് തുടരുന്നത് കോര്‍ക്ക്, ഡബ്ലിന്‍, ക്ലയര്‍, ലീമെറിക്, കെറി തുടങ്ങിയ കൗണ്ടികളിലാണ്. ഇത് പരിഹരിക്കപ്പെടാന്‍ ആരോഗ്യ മന്ത്രിയുടെ ഇടപെടല്‍ ആവശ്യമാണെന്നും ഫിയാന ഫോള്‍ മന്ത്രിസഭയില്‍ അറിയിച്ചു.

എ എം

Share this news

Leave a Reply

%d bloggers like this: