നെഹ്‌റുവിനെയും സോണിയയെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം

 

മുംബൈ: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും കോണ്‍ഗ്രസ് പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയെയും കുറിച്ച് കോണ്‍ഗ്രസ് മുഖപത്രം കോണ്‍ഗ്രസ് ദര്‍ശനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ രൂക്ഷ വിമര്‍ശനം.
കാശ്മീര്‍ പ്രശ്‌നത്തിലും മറ്റ് അന്തര്‍ദ്ദേശീയ വിഷയങ്ങളിലും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ വാക്കുകള്‍കൂടി നെഹ്‌റു പരിഗണിക്കേണ്ടതായിരുന്നുവെന്നും അങ്ങനെയെങ്കില്‍ പല പ്രശ്‌നങ്ങളും ഒഴിവാക്കാമായിരുന്നുവെന്നുമായിരുന്നു ലേഖനം എഴുതിയ കണ്ടന്റ് എഡിറ്റര്‍ സുധീര്‍ ജോഷിയുടെ അഭിപ്രായം. തുടര്‍ന്ന് സുധീര്‍ ജോഷിയെ പ്രസിദ്ധീകരണത്തില്‍നിന്നും പുറത്താക്കി.
സോണിയ ഗാന്ധിയുടെ പിതാവ് ഇറ്റലിയില്‍ രണ്ടാംലോകമഹായുദ്ധകാലത്ത് മുസോളിനിയുടെ ഫാസിസ്റ്റ് സൈന്യത്തില്‍ അംഗമായിരുന്നുവെന്നും ലേഖനത്തില്‍ ആരോപണമുയര്‍ത്തുന്നുണ്ട്.
ലേഖനത്തില്‍ ലേഖകന്റെ പേരില്ലായിരുന്നു. ലേഖനത്തിലെ പരാമര്‍ശങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് മുംബൈ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സഞ്ജയ് നിരൂപം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: