നൃത്താഞ്ജലി & കലോത്സവം 2018′ -ന്റെ പ്രസംഗം, ചെറുകഥാ മത്സരങ്ങളുടെ വിഷയങ്ങള്‍ പ്രഖ്യാപിച്ചു

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍, അയര്‍ലണ്ട് പ്രോവിന്‍സിന്റെ ‘നൃത്താഞ്ജലി & കലോത്സവം 2018’ -ന്റെ ഭാഗമായി നടത്തുന്ന പ്രസംഗം, ചെറുകഥാ മത്സരങ്ങളുടെ വിഷയങ്ങള്‍ പ്രഖ്യാപിച്ചു.

Elocution- Junior
Topic: ‘Recycle , Reuse’

ജൂനിയര്‍ പ്രസംഗം – മലയാളം
വിഷയം: ‘പുനചംക്രമണം, പുനരുപയോഗം’

Elocution- Senior
Topic: ‘If I was the Prime minister of Ireland’

സീനിയര്‍ പ്രസംഗം – മലയാളം
വിഷയം: ‘ഞാന്‍ അയര്‍ലന്‍ഡിലെ പ്രധാനമന്ത്രി ആണെങ്കില്‍’

മലയാളം ചെറുകഥാ രചന – സീനിയര്‍
വിഷയം: ‘യാത്ര’

ഡബ്ല്യു.എം.സി യുടെ ‘നൃത്താഞ്ജലി & കലോത്സവം 2018’ -ന്റെ വെബ്‌സൈറ്റില്‍ കൂടി ഒക്ടോബര്‍ 20 വരെ മത്സരങ്ങള്‍ക്ക് രജിസ്റ്റെര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈനായി മാത്രമേ രജിസ്‌ട്രേഷന്‍ സ്വീകരിക്കുകയുള്ളൂ. Debit Card , Credit Card , Paypal തുടങ്ങിയവ ഉപയോഗിച്ചു റെജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കാവുന്നതാണ്.

http://www.nrithanjali.com

കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവ മാതൃകയില്‍ 2010 മുതല്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന ഈ കലാമേള 2,3 നവംബര്‍(വെള്ളി, ശനി) തീയതികളില്‍ ഗ്രിഫിത്ത് അവന്യുവിലുള്ള ‘Scoil Mhuire National Boys School’ – വേദിയില്‍ അരങ്ങേറും.

Share this news

Leave a Reply

%d bloggers like this: