‘നൃത്താഞ്ജലി & കലോത്സവം 2017’ പ്രസംഗം ,കത്തെഴുത്ത് വിഷയങ്ങള്‍ പ്രഖ്യാപിച്ചു; രജിസ്‌ട്രേഷന്‍ 23 വരെ .

ഡബ്ലിന്‍: നവംബര്‍ 3,4 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ‘നൃത്താഞ്ജലി & കലോത്സവ’ത്തിലെ പ്രസംഗത്തിനും മലയാളം കത്തെഴുത്തിനുമുള്ള വിഷയങ്ങള്‍ പ്രഖ്യാപിച്ചു.

ജൂനിയര്‍ വിഭാഗം പ്രസംഗം (ഇംഗ്ലീഷ് & മലയാളം ) :
വിഷയം :’പരിസ്ഥിതി സംരക്ഷണം / Environmental Conservation.

സീനിയര്‍ വിഭാഗം പ്രസംഗം: (ഇംഗ്ലീഷ് & മലയാളം ).
വിഷയം : ‘ബ്രെക്‌സിറ്റ് / Brexit’

സീനിയര്‍ വിഭാഗം കത്തെഴുത്ത് (മലയാളം),
നിബന്ധകള്‍ ചുവടെ:

വിഷയം : ‘സുഹൃത്തിന് ഒരു കത്ത് ‘

1.അയര്‍ലണ്ടില്‍ താമസിക്കുന്ന ഒരു കുട്ടി നാട്ടിലുള്ള തന്റെ കൂട്ടുകാരിക്കോ, കൂട്ടുകാരനോ ഒരു കത്തയക്കുന്നതാണ് പശ്ചാത്തലം.

2.പരമാവധി സമയം 30 മിനിറ്റ്.

3.ഇത് ഒരു യഥാര്‍ത്ഥ കത്തിന്റെ മാതൃകയില്‍ ഉള്ളതാവണം
അതായത് അഭിസംബോധന , ആമുഖം ,പ്രധാന വിഷയം ,ഉപസംഹാരം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കണം.

4.മൂല്യനിര്‍ണ്ണയത്തില്‍ കൈയക്ഷരം പദ പ്രയോഗരീതി തുടങ്ങിയ കാര്യങ്ങളും പരിഗണിക്കുന്നതാണ്.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി ഒക്ടോബര്‍ 23 ആണ്.

രജിസ്‌ട്രേഷനുള്ള വെബ് സൈറ്റ് ചുവടെ.
www.nrithanjali.com

 

Share this news

Leave a Reply

%d bloggers like this: