നൂറ്റാണ്ടുകള്‍ പഴക്കമുള്ള പിസ ഗോപുരത്തിന്റെ ചരിവ് 4 സെന്റിമീറ്റര്‍ നിവര്‍ത്തി

ഇറ്റലിയിലെ പിസയിലെ ചരിഞ്ഞ ഗോപുരം അതിന്റെ ചരിവ് കാരണം ലോകപ്രസിദ്ധമാണ്. എന്നാല്‍ ഇപ്പോള്‍ ഇത് നിവര്‍ന്ന് വരുകയാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. 57 മീറ്റര്‍ ഉയരമുള്ള ഈ ചരിത്രപ്രസിദ്ധമായ സ്മാരകം രണ്ട് പതിറ്റാണ്ടു കൊണ്ട് 4 സെന്റിമീറ്റര്‍ നിവര്‍ന്നുവെന്ന് അവര്‍ പറയുന്നു.

‘ഇപ്പോള്‍ ഗോപുരം വളരെ മന്ദഗതിയില്‍ നിവര്‍ന്ന് വരുകയാണ്’,ഗോപുരത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സര്‍വൈലെന്‍സ് ഗ്രൂപ്പ് പറഞ്ഞു. യൂണിവേഴ്‌സിറ്റി ഓഫ് പിസയിലെ ജിയോടെക്‌നിക്‌സ് പ്രൊഫസറും സര്‍വൈലെന്‍സ് ഗ്രൂപ്പിന്റെ ഒരു അംഗവുമായ നണ്‍സിയാന്റെ സ്‌ക്യൂഗ്ലിയ വ്യക്തമാക്കിയത്, ‘ബെല്‍ ടവറിന്റെ ഉറപ്പും സ്ഥിരതയും പ്രതീക്ഷച്ചതിനേക്കാള്‍ മികച്ചതാണ്’ എന്നാണ്.

800 വര്‍ഷങ്ങളുടെ ചരിത്രം അവകാശപ്പെടാനുള്ള ഗോപുരം ആദ്യമായി 1990-ല്‍ അടച്ചിട്ടു. കാരണം, ഗോപുരം മറിഞ്ഞു വീഴുമെന്ന ഭീതി പടര്‍ന്നതോടെയാണ് അധികൃതര്‍ അടച്ചിട്ടത്. 4.5 മീറ്റര്‍ വരെ ഗോപുരം അന്ന് ചരിഞ്ഞിരുന്നു. തുടര്‍ന്ന് ഗോപുരം പൂര്‍വ്വ സ്ഥിതിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

പോളണ്ടില്‍ നിന്നുള്ള പ്രൊഫസര്‍ മൈക്കിള്‍ ജാമിയോകോസ്‌കിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സമിതിയാണ് 1993 മുതല്‍ 2001 വരെ ഗോപുരത്തിന്റെ പുനരുദ്ധാരണ പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. 1824 കോടി രൂപ ചെലവഴിച്ചാണ് ചരിവ് 4 സെന്റിമീറ്റര്‍ വരെ നിവര്‍ത്തിയത്. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെങ്കിലും ഗോപുരത്തിന്റെ ചിത്രങ്ങള്‍ എടുക്കാനുള്ള സൗകര്യം ഇപ്പോഴുമുണ്ട്.

പിസയിലെ ചരിഞ്ഞ ഗോപുരത്തിന്റെ നിര്‍മ്മാണം 1173-ലാണ് ആരംഭിച്ചത്. ഇതിന്റെ ചരിവിനും ഗോപുരത്തിന്റെ പഴക്കമുണ്ട്. പിസ ഗോപുരം നിര്‍മ്മിക്കാനായി ഉപയോഗിച്ച കളിമണ്ണിന്റെയും മണലിന്റെയും അളവ് ഗോപുരത്തിന്റെ ഒരു വശത്ത് കൂടുതലും മറ്റൊരു വശത്ത് കുറവുമായിരുന്നു. മൂന്നാംനില പണിയാന്‍ തുടങ്ങിയപ്പോഴേക്കും ഗോപുരത്തിന്റെ അടിത്തറയില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങുകയും ഗോപുരം ചരിയുകയും ചെയ്തു.

https://youtu.be/CkiOjQOdxog

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: