നൂറുകണക്കിന് ബോയിങ് യാത്ര വിമാനങ്ങള്‍ സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ് നല്‍കി യു.എസ് ഏവിയേഷന്‍ അതോറിറ്റി

വാഷിംഗ്ടണ്‍ : ചില ബോയിങ് വിമാനങ്ങള്‍ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി യു.എസ് ഏവിയേഷന്‍ അതോറിറ്റി. ബോയിങ് 737, 777, മോഡലുകള്‍ ആണ് ഏറ്റവും കൂടുതല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടുന്നത്. ഇവ എപ്പോള്‍ വേണമെങ്കിലും അപകടത്തില്‍ പെടാമെന്നും അറിയിപ്പ് നല്‍കി. പാസഞ്ചര്‍ മൊബൈല്‍ ഫോണുകളും, മറ്റു റേഡിയോ സിഗ്‌നലുകളും ഇവയെ അപകടപ്പെട്ടുത്തിയേക്കാമെന്നാണ് മുന്നറിയിപ്പ്. ഇതിനു പുറമെ ബോയിങ് 737 മുതല്‍ 800 വരെ റെയിഞ്ചിലുള്ള വിമാനങ്ങളും, 600,700, 900 മോഡലുകളിലും സുരക്ഷാ പിഴവ് കണ്ടെത്തിയതായും യു,എസ് ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.

ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) കണക്ക് പ്രകാരം യുഎസില്‍ രജിസ്റ്റര്‍ ചെയ്ത 1,300 ജെറ്റുകളില്‍ കോക്ക്പിറ്റ് സ്‌ക്രീനുകള്‍ക്കു വൈഫൈ, മൊബൈല്‍ ഫോണുകള്‍, കാലാവസ്ഥാ റഡാര്‍ പോലുള്ള ബാഹ്യ ആവൃത്തികള്‍ എന്നിവയില്‍ നിന്നും ശക്തമായ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറിയിപ് നല്‍കിയിരിക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ള യാത്ര വിമാനങ്ങള്‍ ഉടന്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് എയര്‍ലൈനുകള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഹണിവെല്‍ ഇന്റര്‍നാഷണല്‍ നിര്‍മ്മിച്ച യൂണിറ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ റെഗുലേറ്റര്‍ ഈ വര്‍ഷം നവംബര്‍ വരെ വിമാനക്കമ്പനികള്‍ക്ക് സമയം നല്‍കിയിട്ടുണ്ട്.

അതായത് ലോകമെമ്പാടുമുള്ള നൂറുകണക്കിന് വിമാനങ്ങള്‍ എഫ്എഎ റിപ്പോര്‍ട്ട് പ്രകാരം സുരക്ഷിതമല്ലാത്ത സംവിധാനങ്ങളുമായി ഇപ്പോഴും പറക്കുന്നുണ്ട്. റെയ്‌നയെറിന് ഇപ്പോഴും ഉപയോഗത്തിലുള്ള 737 മോഡലില്‍ ഉള്ള 400 വിമാനങ്ങളുണ്ട്. ഹണിവെല്‍ നിര്‍മ്മിച്ച യൂണിറ്റുകളില്‍ 707 എണ്ണം വിമാനത്തില്‍ ഉണ്ടെന്ന് റയാനെയര്‍ 2014 ല്‍ എഫ്എഎയോട് പറഞ്ഞു, എന്നാല്‍ അവയെല്ലാം മാറ്റുന്നത് ”ഓപ്പറേറ്റര്‍മാര്‍ക്ക് ഉയര്‍ന്നതും അനാവശ്യവുമായ സാമ്പത്തിക ബാധ്യതയാണ് ചുമത്തുന്നത്” എന്ന് അക്കാലത്ത് റൈനെയെര്‍ വാദിക്കുകയായിരുന്നു.

എന്നാല്‍ പ്രശ്‌നങ്ങള്‍ ചൂണ്ടികാണിക്കപ്പെട്ട വിമാനങ്ങളില്‍ എയര്‍ സ്പീഡ്, ഉയരം, നാവിഗേഷന്‍ എന്നിവയുള്‍പ്പെടെയുള്ള ഫ്‌ലൈറ്റ്-ക്രിട്ടിക്കല്‍ ഡാറ്റ അപ്രത്യക്ഷമാകുമെന്നും ”വീണ്ടെടുക്കലിന് പര്യാപ്തമല്ലാത്ത ഉയരത്തില്‍ വിമാന നിയന്ത്രണം നഷ്ടപ്പെടുന്നതിന് കാരണമാകുമെന്നും” എഫ്എഎ പുറത്തുവിട്ട സുരക്ഷാ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. അമേരിക്കന്‍ ഏവിയേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ തീര്‍ത്തും വിരുദ്ധമായ പ്രതികരണമാണ് ഹണിവെല്‍ ഇന്റര്‍നാഷണല്‍ നടത്തിയിരിക്കുന്നത്. ഒരു വിമാനം പറന്നുയരുന്ന സമയത്ത് മൊബൈല്‍ ഫോണുകള്‍ അല്ലെങ്കില്‍ മറ്റ് റേഡിയോ ഫ്രീക്വന്‍സികള്‍ മൂലമുണ്ടായ ശൂന്യമായ ഡിസ്‌പ്ലേ സ്‌ക്രീനുകളെക്കുറിച്ച് കേട്ടിട്ടില്ലെന്ന് ഹണിവെല്‍ വക്താവ് നീന ക്രാസ് പറഞ്ഞു.

ഫ്‌ലൈറ്റ് സമയത്ത് റേഡിയോ സിഗ്‌നലുകള്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയില്ലെന്ന് എയര്‍ലൈനുകളും ഹണിവെല്ലും വാദിച്ചപ്പോള്‍, എഫ്എഎ, ഇന്‍-സര്‍വീസ് വിമാനങ്ങളില്‍ നടത്തിയ പരീക്ഷണ റിപ്പോര്‍ട്ടാണ് പുറത്തിറക്കിയതെന്ന് അമേരിക്കന്‍ ഏവിയേഷന്‍ വകുപ്പ് പറയുന്നു. അടുത്തിടെ വിമാനാപകടം ഉണ്ടാക്കിയ മാക്‌സ് സീരിസില്‍ ഉള്ള വിമാന യൂണിറ്റുകള്‍ നിര്‍മിച്ചത് റോക്ക് വെല്‍ കോളിന്‍സ് ആയിരുന്നെന്നും, അമേരിക്കയിലെ ഈ നിര്‍മ്മാണ യുണിറ്റിനെതിരെ എന്ത് നടപടി കൈകൊണ്ടു എന്നുമായിരുന്നു ഹോണ്‍വെല്‍ യു.എസ് ഏവിയേഷന്‍ അതോറിറ്റിയോട് ചോദിച്ചിരുന്നത്.

Share this news

Leave a Reply

%d bloggers like this: