നീനാ ക്രിക്കറ്റ് ലീഗ് (NCL) സീസണ്‍ 4′ വണ്‍ ഡേ ടൂര്‍ണമെന്റ് ഇന്ന് (ശനിയാഴ്ച).

 

നീനാ : നീന ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘നീനാ ക്രിക്കറ്റ് ലീഗ് സീസണ്‍ 4’ നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഇന്ന് (ശനിയാഴ്ച) രാവിലെ 8.30 നു ടിപ്പററി കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന്റെ ഗ്രൗണ്ടില്‍ (Ballyegan) വച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്.ടെന്നിസ് ബോളില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഡബ്ലിന്‍,മണ്‍സ്റ്റര്‍ ഏരിയകളില്‍ നിന്നുള്ള എട്ടു ടീമുകള്‍ മാറ്റുരയ്ക്കും.

ജേതാക്കള്‍ക്ക് എവര്‍ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും ഉണ്ടായിരിക്കും.കൂടാതെ മികച്ച ബാറ്റ്‌സ്മാന്‍,മികച്ച ബൗളര്‍,ഫൈനല്‍ മാന്‍ ഓഫ് ദി മാച്ച് എന്നിവയ്ക്കും പ്രത്യേക അവാര്‍ഡുകള്‍ ഉണ്ടായിരിക്കും.മണ്‍സ്റ്റര്‍ ഏരിയായില്‍ നടക്കുന്ന ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കത്തിലേയ്ക്ക് ഏവരെയും ക്ഷണിക്കുന്നതായി നീനാ ക്രിക്കറ്റ് ക്ലബ് അറിയിച്ചു.

ടോം പോള്‍,ജിന്‍സന്‍ അബ്രഹാം,റ്റിജു ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ടോം പോള്‍ :0879057924
അനുലാല്‍ : 0871478272

വാര്‍ത്ത :ജോബി മാനുവല്‍

Share this news

Leave a Reply

%d bloggers like this: