നീനാ കൂട്ടായ്മയുടെ രണ്ടാമത് ഹ്രസ്വ ചിത്രം ‘ഞാന്‍ ഒരു പ്രവാസി ‘ പ്രൊഫഷണല്‍ ചാരുതയാല്‍ വ്യത്യസ്തമാകുന്നു

നീനാ : തികച്ചും പ്രൊഫഷണലായ അനുഭവം കാഴ്ച്ച വെച്ച് “ഞാന്‍ ഒരു പ്രവാസി” ചലച്ചിത്രം. യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രം അയര്‍ലന്‍ഡിലെ സാമ്പത്തികമാന്ദ്യ കാലത്തെ കൂടി സ്പര്‍ശിക്കുന്നതാണ്. വളരെ ലഘുവായ ഒരു കഥാതന്തുവിനെ മനോഹരമായി ആവിഷ്‌കരിക്കുകയാണ് ചെയ്തിരിക്കുന്നത്. കെട്ടിലും മട്ടിലും തികച്ചും പ്രൊഫഷണല്‍.

കഥയുടെ അവതരണവും ചിത്രീകരണവും മികച്ച അനുഭൂതി നല്‍കാന്‍ പര്യാപ്തമാണ്. സ്റ്റുഡന്റ് വിസയില്‍ വിദേശത്ത് എത്തിയ വിഷ്ണു എന്ന മലയാളി അനുഭവിക്കുന്ന ശാരീരിക- മാനസിക സംഘര്‍ഷങ്ങളെ ഒപ്പിവെക്കാന്‍ വിജയകരമായി കഴിഞ്ഞിരിക്കുന്നു ചിത്രത്തിന് .

വിഷ്ണു എന്‍ .നായര്‍ കേന്ദ്ര കഥാപാത്രത്തെ ഹൃദ്യമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് റ്റിജു ജോര്‍ജ് (നീനാ) ആണ്.അസോസിയേറ്റ്. ഡയറക്ടര്‍ :തോമസ്‌കുട്ടി ജെ .എം .ജെ ,ക്യാമറ :റിനു കെ.രാധാനാരായണന്‍ ,എഡിറ്റിംഗ്: റ്റോബി വര്‍ഗീസ് (ഡബ്ലിന്‍ )

 

Share this news

Leave a Reply

%d bloggers like this: