നീതിക്ക് വേണ്ടി തെരുവിലിറങ്ങിയ കന്യാസ്ത്രീകള്‍ക്ക് പിന്തുണ ഏറുന്നു

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി സ്‌ക്വയറില്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പടെ നടത്തിവരുന്ന സമരത്തിന് ജന പിന്തുണ ഏറുന്നു. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഒട്ടേറെപേരാണ് പിന്തുണയുമായി എത്തികൊണ്ടിരിക്കുന്നത്. കിസ്ത്യന്‍ സഭകളിലെ പുരോഹിതര്‍, വിവിധ മതവിഭാഗങ്ങളിലെ പ്രതിനിധികള്‍, വനിതാ സംഘടനയിലെ അംഗങ്ങള്‍, വിശ്വാസികള്‍, നാട്ടുകാര്‍ തുടങ്ങിയവരാണ് വഞ്ചി സ്‌ക്വയറിലേക്ക് പിന്തുണയുമായി എത്തിയവരില്‍ ഭുരിഭാഗവും. സര്‍ക്കാര്‍ ഇനിയും നടപടികള്‍ കാര്യക്ഷമമാക്കിയില്ലെങ്കില്‍ കേരളം കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ സമരപരിപാടികളായി ഇത് മാറുമെന്നും പ്രതിഷേധവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

സഭ തന്നെ പരസ്യമായി തങ്ങളെ തള്ളിപറയുകയും ഫ്രാങ്കോയ്‌ക്കൊപ്പം നില്‍ക്കുകയും സര്‍ക്കാരിന്റെയും പോലീസിന്റെയും ഭാഗത്ത് നിന്ന് നടപടി എടുക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എത്ര തന്നെ ദുരിതങ്ങളും പ്രതിസന്ധികളും നേരിട്ടാലും തങ്ങള്‍ സമരവുമായി മുന്നോട്ട് പോകുമെന്നാണ് പ്രതിഷേധം നടത്തുന്ന കന്യാസ്ത്രീകള്‍ പറയുന്നത്.

അതിനിടെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നല്‍കിയ പരാതി ഒതുക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് കന്യാസ്ത്രീ വത്തിക്കാന് നല്‍കിയ പരാതി പുറത്ത് വിട്ടു. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനധിക്കും സഭകളിലെ ഉന്നതരായ 21 ബിഷപ്പുമാര്‍ക്കമാണ് പരാതിക്കാരി കത്ത് നല്‍കിയിട്ടുള്ളത്. ജലന്ധര്‍ ബിഷപ്പിനെതരെ ഇതിനുമുന്‍പും പല കന്യാസ്ത്രീകളും പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം പരാതിക്കാരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റി ആരോപണങ്ങള്‍ ഒതുക്കുകയാണ് പതിവ്. അഞ്ചു വര്‍ഷത്തിനിടെ ബിഷപ്പുമായുള്ള പ്രശ്നത്തിന്റെ പേരില്‍ 20 കന്യാസ്ത്രീകള്‍ മിഷണറീസ് ഓഫ് ജീസസ് വിട്ടുപോയിട്ടുണ്ട്. സഭയിലെ കന്യാസ്ത്രീകളെ കഴുകന്‍ കണ്ണുകളോടെയാണ് ബിഷപ്പ് ഫ്രാങ്കോ കാണുന്നതെന്നും പരാതി ആരോപിക്കുന്നു.

പണവും സ്വാധീനവുമാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ശക്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും സര്‍ക്കാരിനെയും വരെ സ്വാധീനിച്ചിരിക്കുകയാണ്. സഭ ബിഷപ്പിനെയും പുരോഹിതരെയും മാത്രമാണ് പരിഗണിക്കുന്നതും സംരക്ഷിക്കുന്നതും. കന്യാസ്ത്രീകളെ പരിഗണിക്കുന്നില്ല. ബിഷപ്പിനെ മാറ്റണമെന്ന് നേരത്തെ തന്നെ ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിച്ചിരുന്നു. പരാതിനല്‍കിയ ശേഷവും തനിക്ക് നേരിട്ടത് ദുരനുഭവങ്ങളാണെന്നും കത്തില്‍ പരാതിക്കാരി ആരോപിക്കുന്നു.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: