നിവിന്‍ പോളി ചിത്രം സഖാവ് മേയ് 5 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തും

നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ശിവ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത സഖാവ് മേയ് 5 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തും. യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി. രാഗേഷ് നിര്‍മിക്കുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ യുവജന സംഘടനയുടെ സജീവപ്രവര്‍ത്തകനായ കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ കൗശലവും തന്ത്രങ്ങളും പ്രായോഗിക ജീവിതവുമായി സമന്വയിപ്പിക്കുന്നതാണ് ഈ ചിത്രത്തിന്റെ കഥാബിന്ദു.

നിവിന്‍ പോളിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ കൃഷ്ണകുമാറിനെ അവതരിപ്പിക്കുന്നത്. നമ്മുടെ സമൂഹത്തിന്റെ ഒരു പ്രതീകംതന്നെയാണ് ഈ കഥാപാത്രം. ഐശ്വര്യാ രാജേ്, അപര്‍ണാ ഗോപിനാഥ്, ഗായത്രി സുരേഷ് എന്നിവരാണ് ഈ ചിത്രത്തിലെ നായികമാര്‍. ശ്രീനിവാസന്‍, രഞ്ജി പണിക്കര്‍, മണിയന്‍പിള്ള രാജു, പ്രേംകുമാര്‍, ബൈജു, സി.ടി. സുധീഷ്, വി.കെ. ബൈജു, സംവിധായകന്‍ വി.കെ. പ്രകാശ്, കെ.പി.എ.സി ലളിത, സംവിധായകന്‍ അല്‍ത്താഫ്, പ്രഫ. അലിയാര്‍, ബിനു പപ്പു, രാകേന്ദു, പി. ബാലചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്

 

Share this news

Leave a Reply

%d bloggers like this: