നിവിന്‍ പോളിക്കൊപ്പം ഐപിഎസ് ഉദ്യോഗസ്ഥ മെറിന്‍ ജോസഫ് ഫോട്ടോയെടുത്ത സംഭവം:ആഭ്യന്തര വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

 

തിരുവനന്തപുരം: സിനിമാ താരം നിവിന്‍ പോളിക്കൊപ്പം ഐപിഎസ് ഉദ്യോഗസ്ഥ മെറിന്‍ ജോസഫ് ഫോട്ടോ എടുത്ത് ഫേസ് ബുക്കിലിട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി ഡിജിപിയോട് ആവശ്യപ്പെട്ടു. ആലുവയില്‍ എ എസ് പി ട്രെയിനിയായ മെറിന്‍ നിവന്‍പോളിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതിനെക്കുറിച്ച് ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോയ്ക്ക് പരാതി ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഡിജിപിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.

കൊച്ചിയില്‍ ഹൈബി ഈഡന്‍ എംഎല്‍എ സംഘടിപ്പിച്ച അവാര്‍ഡുദാനച്ചടങ്ങിനിടെ നിവിന്‍ പോളിയ്‌ക്കൊപ്പം ഫോട്ടോയ്ക് പോസ് ചെയ്ത സംഭവമാണ് മെറിനെ വിവാദത്തിലേക്ക് വലിച്ചിഴച്ചത്. ചടങ്ങിന്റെ ഇടവേളയ്ക്കിടെ ഫോട്ടോ എടുത്തതു ഹൈബി ഈഡനും. ചടങ്ങിനെത്തിയ നൂറ് കണക്കിനാളുകളുടെ മുന്നില്‍ വെച്ചായിരുന്നു ഫോട്ടോയെടുപ്പ്. വേദിയില്‍ വെച്ച് തന്നെ മെറിന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പടം വൈറലാകുകയും വിവാദമാകുകയും ചെയ്തു.

ഫോട്ടോയ്ക്ക് ചുവടെ പലരും വിമര്‍ശനങ്ങളുമായി എത്തി. മാധ്യമങ്ങളും ഇതേറ്റപിടിച്ചു. നാല് ദിവസം മിണ്ടാതിരുന്ന മെറിന്‍ ജോസഫ് ഒടുവില്‍ മൗനം വെടിഞ്ഞപ്പോള്‍ അതും അതിലേറെ വിവാദമായി. വേദിയില്‍ ഇടവെള സമയത്ത് സമയത്ത് ഒരു ഫോട്ടോ എടുത്തതില്‍ എന്ത് തെറ്റെന്നായിരുന്നു മെറിന്റെ ചോദ്യം. തന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കിയ ചില റിപ്പോര്‍ട്ടര്‍മാരുടെ നടപടി മാന്യതയ്ക്ക് നിരക്കാത്തതാണെന്നും വിശേഷിപ്പിച്ചു. വിവാദം സര്‍ക്കാര്‍ തലത്തില്‍ എത്തിയപ്പോഴേക്കും ഈ ചിത്രങ്ങള്‍ മെറിന്റെ ഫേസ്ബുക്കില്‍  നിന്നും അപ്രത്യക്ഷമായിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: