നിലവിലെ ബാറ്ററിയേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാവുന്ന പുതിയ ബാറ്ററിയുമായി ശാസ്ത്രജ്ഞര്‍

 

മൊബൈല്‍ ഫോണുകളില്‍ നിലവിലെ ബാറ്ററി; ചാര്‍ജ്ജ് ചെയ്യുന്നതിനേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററി വികസിപ്പിച്ചുകൊണ്ട് ശാസ്ത്രജ്ഞര്‍ രംഗത്തെത്തി. ഗ്രാഫെന്‍ മെറ്റീരിലുപയോഗിച്ചാണ് പുതിയ ബാറ്ററി വികസിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന ബാറ്ററി നിര്‍മ്മിച്ചിരിക്കുന്നത് ലിതിയം ലോഹം കൊണ്ടാണ്. ദക്ഷിണ കൊറിയയിലെ സാംസങ് ഇന്‍സറ്റിറ്റിയൂട്ട് ഓഫ് ടെക്കനോളജിയാണ് പുതിയ ബാറ്ററി വികസിപ്പിച്ചിരിക്കുന്നതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

പുതിയ ബാറ്ററി ഉപയോഗപ്പെടുത്തി വരും തലമുറ മൊബൈല്‍ ഫോണുകളും ഇലക്ട്രിക് വാഹനങ്ങളും നിര്‍മ്മിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. പുതിയ ബാറ്ററിയില്‍ പൂര്‍ണ്ണമായും ചാര്‍ജ് നിറയ്ക്കാന്‍ പരമാവധി വേണ്ടത് ഒരു മണിക്കൂര്‍ സമയമാണ്. ഫോണുകള്‍ പെട്ടെന്ന് ചാര്‍ജ്ജ് ചെയ്യാന്‍ ഏത് മെറ്റീറിയല്‍ ഉപയോഗിക്കാമെന്ന് നിരവധി തവണ പരീക്ഷിച്ചതിനെ തുടര്‍ന്നാണ് ഗ്രാഫെന്‍ മെറ്റീരിയല്‍ ഫലപ്രദമാണാന്ന് കണ്ടെത്തിയതെന്ന് ശാസ്ത്രഞ്ജര്‍ പറഞ്ഞു.

മറ്റുളള മെറ്റീരിലയലുകളേക്കാള്‍ ശക്തിയും ചാലകശക്തിയും ഗ്രാഫെനിനാണുതെന്ന് നിരന്തര പരീക്ഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ബലതന്ത്രമനുസരിച്ച് ഗ്രാഫൈന് മെറ്റീയരിലിനും പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാന്‍ 12 മിനുട്ടാണ് വേണ്ടത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: