നിരവധി പേരുടെ അക്കൗണ്ടില്‍ വാട്ടര്‍ ഗ്രാന്റ് ക്രെഡിറ്റായി

 

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ആയിരക്കണക്കിന് പേരുടെ  അക്കൗണ്ടുകളില്‍ ഇന്ന് 100 യൂറോ വാട്ടര്‍ കണ്‍സര്‍വേഷന്‍ ഗ്രാന്റ് ക്രെഡിറ്റാകും. 156,249 പേര്‍ക്ക് ഇന്ന് വാട്ടര്‍ ഗ്രാന്റ് നല്‍കുമെന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ വഴി ഗ്രാന്റ് ലഭിക്കാന്‍ അപേക്ഷ നല്കിയിട്ടുള്ളവര്‍ക്ക് പണം ലഭിക്കും.

നിരവധിപേര്‍ ഇന്നലെ രാവിലെ 100 യൂറോ വാട്ടര്‍ ഗ്രാന്റ് ലഭിച്ചതായി ട്വീറ്റ് ചെയ്യുന്നുണ്ട്. ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് 100 യൂറോ ഗ്രാന്റ് ലഭിക്കുന്നത്. ഒക്ടോബര്‍ 8 വരെ വാട്ടര്‍ ഗ്രാന്റ് ലഭിക്കുന്നതിനുള്ള അപേക്ഷ നല്‍കാം.

Share this news

Leave a Reply

%d bloggers like this: