നിരന്തരമായ സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗം വിറ്റാമിന്‍ ഡി യുടെ അഭാവത്തിന് കരണമാകാമെന്ന് പഠനങ്ങള്‍

സണ്‍സ്‌ക്രീന്‍ ക്രീമുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ വിറ്റാമിന്‍ ഡിയുടെ അഭാവമുണ്ടാകുമെന്ന് പഠനങ്ങള്‍. ജേണല്‍ ഓഫ് ദ് അമേരിക്കന്‍ ഓസ്റ്റിയോപ്പതിക് അസോസിയേഷനില്‍ വന്ന ലേഖനത്തില്‍ ട്യൂറോ യൂണിവേഴ്സിറ്റി ഫ്രൊഫസറും ഗവേഷകനുമായ കിം ഫോട്ടന്‍ ഹോര്‍ നടത്തിയ ഗവേഷണത്തിലൂടെയാണ് ഇത് കണ്ടുപിടിക്കപെട്ടത്. ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് ദുര്‍ബലപ്പെടുന്നതാണ് വിറ്റാമിന്‍ ഡി യുടെ അഭാവത്തിന് കാരണം.

വിറ്റാമിന്‍ -ഡിയുടെ അഭാവംമൂലം ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത ഏറെയാണ്. കഴിഞ്ഞില്ല വിറ്റാമിന്‍ -ഡി യുടെ കുറവുമൂലംബ്ലഡ് പ്രഷര്‍ വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. വിറ്റമിന്‍ ഡി കൃത്യമായ അളവില്‍ ശരീരത്തില്‍ ഉണ്ടായാല്‍ കിട്ടുന്ന ഗുണങ്ങളെക്കുറിച്ചും അറിയണ്ടേ .ശരീരത്തില്‍ വിറ്റാമിന്‍-ഡി കൃത്യമായ അളവിലുണ്ടെങ്കില്‍ രോഗപ്രതിരോധശേഷി കൂടുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

കിഡ്നിയും കരളും ചേര്‍ന്നാണ് വൈറ്റമിനുകളുടെ അളവ് ശരീരത്തില്‍ നിയന്ത്രിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം സുഗമമായി നടന്നില്ലെങ്കില്‍ നമുക്കാവശ്യമായ വിറ്റാമിനുകള്‍ ലഭ്യമാകാതെ വരും. അതിനാല്‍ യാതൊരു ലോഭവുമില്ലാതെ ലഭിക്കുന്ന വിറ്റാമിന്‍ ഡി യെ സ്വീകരിക്കുന്നതല്ലേ നല്ലത്. പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കുന്നവര്‍ ഒരു ദിവസം സൂര്യപ്രകാശത്തെ ഒന്ന് സ്വീകരിച്ചു നോക്കുക. കുറഞ്ഞത് 20 മിനിറ്റെങ്കിലും സൂര്യതാപം ഏല്‍ക്കാവുന്നരീതിയില്‍ ജീവിതചര്യകള്‍ക്ക് മാറ്റം വരുത്തണം. ഒരു രൂപപോലും ചെലവാക്കാതെ ശരീരത്തില്‍ ആവശ്യമായ ഒരു ജീവകം ലഭിക്കുന്നെങ്കില്‍ എന്തിനാണ് അതിനെ തടയുന്നത്. പ്രകൃതിയോടിണങ്ങി ജീവിക്കുന്നവര്‍ക്കാണ് രോഗപ്രതിരോധശേഷി കൂടുതലെന്ന് ഓര്‍ക്കുന്നത് നന്നാവും.

ശക്തമല്ലാത്ത വെയില്‍ 5 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ ശരീരത്തിലേല്‍ക്കുന്നതിലൂടെ ഇത് പരിഹരിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. മാത്രമല്ല വിറ്റാമിന്‍ ലഭ്യതയ്ക്ക് സണ്‍ ബാത്ത് ആവശ്യമില്ലെന്നും പഠനത്തില്‍ ചൂണ്ടികാട്ടുന്നു. ഇളം വെയിലില്‍ നടത്തം ശീലമാക്കുന്നവര്‍ക്ക് വിറ്റാമിന്‍ ഡിയുടെ അഭാവം ഇല്ലാതാക്കാന്‍ കഴിയും. മഞ്ഞ് കാലത്തും അയര്‍ലണ്ടില്‍ വിറ്റാമിന്‍ ഡി ലഭ്യമാണെന്ന് ട്രിനിറ്റി കോളേജ് അടുത്തിടെ കണ്ടെത്തിയിരുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: