നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും ഇല്ലെന്നുമുളള അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ത്ഥിയാവില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരിക്കുമെന്നും താരം പഞ്ഞു. എന്‍എഫ്ഡിസി ചെയര്‍മാനാവാന്‍ തനിക്ക്

രണ്ട് മാസം മുമ്പ് ക്ഷണം ലഭിച്ചതായി സുരേഷ് ഗോപി സ്ഥിരീകരിച്ചു. മറുപടി പറയാന്‍ താന്‍ സമയം ചോദിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളുമായി ആലോചിച്ച ശേഷം ക്ഷണം സ്വീകരിക്കാന്‍ തീരുമാനിച്ചുവെന്നും രണ്ടാഴ്ചക്ക് മുമ്പ് ഇതുമായി ബന്ധപ്പെട്ട പേപ്പറുകള്‍ ഒപ്പിട്ട് തിരിച്ചയച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: